മുടിയുടെ ഉള്ളു കൂട്ടി ഇനി കനം വയ്ക്കും… ദിവസവും ഈ കാര്യം ചെയ്യാൻ മറക്കല്ലേ… ഈ മൂന്ന് കാര്യം ചെയ്താൽ മതി…| Hair thickening Tips

മുഖ സൗന്ദര്യം പോലെ തന്നെ എല്ലാവരും പ്രത്യേകം ശ്രദ്ധിക്കുന്ന ഭാഗങ്ങളാണ് മുടിയുടെ സൗന്ദര്യവും. മുഖസൗന്ദര്യം ശ്രദ്ധിക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല. മുടിയുടെ ഭംഗി എന്ന് പറയുന്നത് മുടിയുടെ ഉള്ള് കുറയുന്നത് അനുസരിച്ച് ആണ് കാണാൻ കഴിയുക. ഒരുപാട് നീളമുള്ള മുടി ആണെങ്കിലും ഒരുപാട് ഉള്ളു ഇല്ല എങ്കിൽ അത് കാണാൻ ഭംഗി ഉണ്ടാകില്ല. പുരുഷന്മാർ ആണെങ്കിലും സ്ത്രീകൾ ആണെങ്കിലും ഒരുപോലെ ആഗ്രഹിക്കുന്ന ഒരു കാര്യമാണ് മുടിക്ക് ഒരുപാട് നീളം മില്ലെങ്കിലും ഉള്ള മുടി നല്ല കട്ടിയിൽ വളരണം എന്ന കാര്യം. സ്കൂളിൽ അല്ലെങ്കിൽ കോളേജിൽ പഠിക്കുന്ന സമയത്ത് ആണെങ്കിൽ ഉള്ള മുടി ഉണ്ടാകണമെന്നില്ല.

കൂടുതലും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത് ആദ്യത്തെ ഡെലിവറി കഴിഞ്ഞു അല്ലെങ്കിൽ 25 വയസ്സിനു ശേഷമാണ് ഇത്തരം മുടിയുടെ ഉള്ളിൽ നല്ല രീതിയിൽ കുറയുന്ന പ്രശ്നങ്ങൾ ഉണ്ടാകുന്നത്. സാധാരണ ഒരാൾക്ക് ദിവസത്തിൽ 80 മുടി മുതൽ 100 മുടി വരെ കൊഴിയുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. ഇത് സ്വാഭാവികമാണ്. അതുകൊണ്ടുതന്നെ പ്രത്യേകിച്ച് യാതൊരു കുഴപ്പവുമില്ല. നമ്മൾ അത്രയേറെ വളരെ ശ്രദ്ധിക്കേണ്ട ഒരു കാര്യമല്ല ഇത്. എങ്കിലും കൊഴിഞ്ഞു പോയ മുടിയുടെ സ്ഥാനത്ത് പുതിയ മുടി വളരുന്നത് കൊണ്ട് മുടിക്ക് ഉള്ള് കുറവ് തോന്നണമെന്നില്ല.


എന്നാൽ ചില സമയങ്ങളിൽ കുറച്ചു പ്രായമാക്കുമ്പോൾ കൊഴിഞ്ഞുപോയ മുടിയുടെ സ്ഥാനത്ത് പുതിയ മുടി വളരാതിരിക്കും. അപ്പോഴാണ് മുടിയുടെ ഉള്ള് കുറയുന്നതായി കാണാൻ കഴിയുക. ഇതിനുള്ള പ്രധാന കാരണമെന്തെല്ലാമാണെന്ന് നോക്കാം. ഇത് സ്കാൾപ്പിൽ ഹെയർ ഫോള്കില്സിൽ ഉണ്ടാകുന്ന ചില ചെറിയ മാറ്റങ്ങളാണ്. പിന്നീട് കൊഴിഞ്ഞുപോയ മുടിയുടെ സ്ഥാനത്ത് വളരെ കട്ടി കുറഞ്ഞ മുടിയാണ് ഉണ്ടാവുന്നത്. അതുകൊണ്ടുതന്നെ മുടിയുടെ ഉള്ള് കുറയുന്നത് വളരെ നന്നായിത്തന്നെ ഫീൽ ചെയ്യുന്ന ഒരു കാര്യമാണ്. എന്നാൽ ഇത്തരത്തിലുള്ള പ്രശ്നങ്ങളെല്ലാം.

മാറ്റി മുടി നല്ല രീതിയിൽ ഉള്ളോട് കൂടി വളരാൻ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. മുടിയുടെ സൗന്ദര്യവും മുഖത്തിന്റെ സൗന്ദര്യം ശ്രദ്ധിക്കുന്നവർക്ക് ഇത് വളരെയേറെ സഹായകരമാണ്. ഇനി പലതരത്തിലുള്ള കെമിക്കൽ ക്രീമുകളും ലോഷനുകളും പുരട്ടി വെറുതെ സമയം കളയണ്ട. വളരെ എളുപ്പത്തിൽ തന്നെ ഇനി മുടിയുടെ ഉള്ളു കൂട്ടിയെടുക്കാൻ സാധിക്കും. ഇതിൽ ആദ്യമായി ചെയ്യേണ്ടത് ഓയിൽ മസാജ് ചെയ്യുക എന്നതാണ്. ഇങ്ങനെ ചെയ്തത് ബ്ലഡ്‌ സർക്കുലേഷൻ മെച്ച പെടുത്താനും മുടി വേഗത്തിൽ വളരാനും സഹായിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Diyoos Happy world