Olive Oil Benefits and Uses : ധാരാളം ആന്റി ഓക്സൈഡുകളാൽ സമ്പുഷ്ടമാണ് ഒലിവ് ഓയിൽ. പണ്ടുകാലത്ത് അപേക്ഷിച്ച് ഇന്ന് ആളുകൾ അധികമായി ആഹാരപദാർത്ഥങ്ങളിൽ ഈ ഓയിലുകൾ ഉപയോഗിക്കുന്നു. ഒലിവ് പഴങ്ങളിൽ നിന്നാണ് ഇത്തരത്തിലുള്ള ഒലിവ് ഓയിൽ നിർമ്മിക്കുന്നത്. ഇത് നമ്മുടെ ശരീരത്തിലെ കെമിക്കലുകൾക്ക് വിരോധമായി പ്രവർത്തിക്കുന്ന ഒന്നാണ്. ഇന്നത്തെ കാലത്ത് ഏറെക്കുണ്ട് വരുന്ന ജീവിതശൈലി രോഗങ്ങളെ മാറി കടക്കുന്നതിനുള്ള ഒരു പോംവഴി കൂടിയാണ് ഈ ഒലിവ് ഓയിൽ.
ഈ ഒലിവ് ഓയിലിനെ മറ്റു ഓയിലുകളെ അപേക്ഷിച്ച് കൊഴുപ്പ് വളരെ കുറവാണ്. ഇത് ശരീരത്തിലെ എൽഡിഎൽ കൊളസ്ട്രോളിന് കുറയ്ക്കാൻ സഹായകരവുമാണ്. അതിനാൽ തന്നെ ഹൃദയത്തിന്റെ ആരോഗ്യം എന്നും നിലനിർത്താൻ ഇതിന്റെ ഉപയോഗം വഴി സാധിക്കും. കൂടാതെ ഇത് രക്തത്തിലുള്ള പഞ്ചസാരയെ കുറയ്ക്കുന്നതിനും ഏറെ സഹായകരമാണ്.
ഇതിന്റെ ഉപയോഗം തലച്ചോറിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യുന്നതാണ്. അതോടൊപ്പം തന്നെ രക്തചംക്രമണം മെച്ചപ്പെടുത്താനും ഇതിന്റെ ഉപയോഗം വഴി കഴിയുന്നു. കൂടാതെ നമ്മുടെ ശരീരത്ത് ഉണ്ടാകുന്ന ഒട്ടനവധി നീർക്കെട്ടുകളെയും മറ്റും ഇല്ലാതാക്കാനുള്ള കഴിവും ഇതിലുണ്ട്. ദഹസ ബന്ധം ആയിട്ടുള്ള എല്ലാ പ്രശ്നങ്ങളെയും മറികടക്കുന്നതിനും ഇത് ഏറെ സഹായകരമാണ്.
ഇതിൽ ധാരാളമായി കാൽസ്യം അടങ്ങിയതിനാൽ തന്നെ എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ ഇത് സഹായിക്കുന്നു. ആരോഗ്യ സംരക്ഷണത്തെ പോലെ തന്നെ ചർമ്മസമരക്ഷണത്തിനും ഇത് ഏറെ ഗുണം ചെയ്യുന്നതാണ്. ചർമ്മ കാന്തി വർധിപ്പിക്കുന്നതിനും ചർമ്മത്തെ വരൾച്ച ഇല്ലാതാക്കുന്നതിനും ഇത് സഹായകരമാണ്. ഇത് ഫ്രീ റാഡിക്കലുകളെ ഇല്ലാതാക്കാൻ ഉപയോഗപ്രദമാണ്. അതുവഴി പ്രായമാകുമ്പോൾ നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ചുളിവുകൾ നീക്കുന്നതിനും ഇത് ഏറെ സഹായകരമാണ്. തുടർന്ന് വീഡിയോ കാണുക. Video credit : Kairali Health