Eye stye treatment : നാം എല്ലാവരും നമ്മുടെ പ്രപഞ്ചത്തെ നോക്കിക്കാണുന്നത് നമ്മുടെ കണ്ണുകളിലൂടെയാണ്. അതിനാൽ തന്നെ കണ്ണിനെ ഒരു പ്രത്യേക സ്ഥാനം തന്നെയാണ് നമ്മുടെ ജീവിതത്തിലുള്ളത്. അതിനാൽ തന്നെ നാം ഓരോരുത്തരും വളരെ ശ്രദ്ധയോടെ കണ്ണിനെ നോക്കേണ്ടത് അത്യാവശ്യമാണ്. ഇന്ന് മറ്റു രോഗാവസ്ഥകൾ കടന്നുകൂടുന്നതുപോലെ കണ്ണിനും ഒട്ടനവധി രോഗാവസ്ഥകൾ കീഴ്പ്പെടുത്താറുണ്ട്. ഈ എല്ലാ അവസ്ഥകളും.
കണ്ണിന്റെ കാഴ്ച തന്നെ ബാധിക്കാവുന്നതാണ്. എന്നാൽ നാം ഓരോരുത്തരും നിസ്സാരമായി കാണുന്ന കണ്ണിനെ ബാധിക്കുന്ന ഒരു രോഗാവസ്ഥ ആണ് കണ്ണിലെ കുരു. ഒട്ടുമിക്ക ആളുകൾക്കും ഇത്തരത്തിൽ കണ്ണിൽ കുരു വന്നിട്ടുണ്ടാകും. ചിലർക്ക് അത് ഒരു പ്രാവശ്യം രണ്ട് പ്രാവശ്യം ആകാം. എന്നാൽ മറ്റു ചിലർക്ക് ഇത് തുടർച്ചയായി വന്നുകൊണ്ടിരിക്കുന്നുണ്ടാവും. കണ്ണിലെ കുരുക്കൾ കണ്ണിന്റെ കൺപോളയുടെ ഉള്ളിലോ അല്ലെങ്കിൽ താഴെ ഭാഗത്തോ ആയിട്ടാണ് കാണാറുള്ളത്.
ഇത് വേദനാജനകമായ ഒരു അവസ്ഥയാണ്. ഇത്തരത്തിലുള്ള കുരുക്കൾ ചുവന്ന തുടുത്ത അഗ്രഭാഗം കൂർത്തതായി കാണാറുണ്ട്.കണ്ണിലെ കുരുക്കൾ പ്രത്യക്ഷപ്പെടുമ്പോൾ ഇളനീർ കുഴമ്പ് പോലെയുള്ള പദാർത്ഥങ്ങൾ നാം കണ്ണിലൊഴിക്കുന്നത് പതിവാണ് എന്നാൽ ഇത് ശരിയായ ഒരു രീതിയല്ല .ഇത്തരത്തിൽ കണ്ണിൽ കുരുക്കൾ വരുമ്പോൾ പ്രധാനമായി നാം ചെയ്യേണ്ടത് കുരുക്കളുടെ മുകൾ ഭാഗത്തായിട്ട് ചൂട് പിടിക്കുക എന്നതാണ്.
ചൂടുവെള്ളത്തിൽ തുണി മുക്കി അത് കണ്ണിന്റെ മുകളിലേക്ക് ഒരു ഭാഗത്തായിട്ട് പിടിക്കാവുന്നതാണ്. അല്ലെങ്കിൽ കൈവിരൽ നല്ലവണ്ണം ചൂടാക്കി അത് കണ്ണിന്റെ കുരുവുള്ള ഭാഗത്ത് പിടിക്കാവുന്നതാണ്. കൂടാതെ ത്രിഫല ചൂർണവും മഞ്ഞൾപൊടിയും മിക്സ് ചെയ്ത് വെള്ളം തിളപ്പിച്ച് ആ വെള്ളം കൊണ്ട് കണ്ണ് കഴുകുന്നതും ഇതിനെ നല്ലൊരു പ്രതിവിധിയാണ്. തുടർന്ന് വീഡിയോ കാണുക. Video credit : Dr Visakh Kadakkal