ശരീരത്തിൽ രക്തത്തിന്റെ അളവ് കൂട്ടാൻ ഇത് ഒന്നു മതി. ഇത് ആരും നിസ്സാരമായി കാണരുതേ…| Dry grapes health benefits

Dry grapes health benefits : ഉണക്കമുന്തിരി എന്നത് നാം ഓരോരുത്തരും ഏറെ ഇഷ്ടപ്പെടുന്ന ഒന്നാണ്. ഇതൊരു ഡ്രൈ ഫ്രൂട്ട് ആണ്. ഇവ പ്രധാനമായും നമ്മുടെ മധുര പലഹാരങ്ങളിൽ ആണ് നാം ഉപയോഗിക്കാറുള്ളത്. മുന്തിരി ഉണക്കിയാണ് ഇത് ഉണ്ടാക്കുന്നത്. അതിനാൽ തന്നെ ഇത് കറുത്ത കളറിലും സ്വർണ്ണ കളറിലും കാണപ്പെടുന്നു. വലുപ്പത്തിൽ ചെറുതാണെങ്കിലും ഇത് ശാരീരിക പ്രവർത്തനങ്ങൾക്ക് വളരെ ഗുണം ചെയ്യുന്ന ഒന്നാണ്.

ഇതിൽ ധാരാളം കാൽസ്യം ഇരുമ്പ് വിറ്റാമിൻ സി വിറ്റാമിൻ സിക്സ് എന്നിങ്ങനെ ഒട്ടനവധി അടങ്ങിയിട്ടുണ്ട്. ഈ ഘടകങ്ങളെല്ലാം ശാരീരിക പ്രവർത്തനങ്ങൾക്ക് ഉത്തമം തന്നെയാണ്. ഇത് പ്രധാനമായും വെള്ളത്തിൽ കുതിർത്താണ് നാം കഴിക്കാറുള്ളത്. വെള്ളത്തിൽ ഉണക്കമുന്തിരി ഇട്ട് കുതിർത്തുവെച്ച ആ വെള്ളം കൊച്ചുകുട്ടികളിലെ മലബന്ധം തടയാൻ ഉപയോഗിക്കുന്നു. ഇത് അവർക്ക് മലബന്ധം ഒഴിവാക്കാനുള്ള ഉത്തമ പരിഹാരമാർഗമാണ്.

അതുപോലെതന്നെ വയർ സംബന്ധമായ ദഹനം വയറുവേദന വയറു കടി എന്നിവയ്ക്കും ഇത് ഫലപ്രദമാണ്. ഇത് ഫൈബർ റിച്ച് ആയതിനാൽ തന്നെ ദഹന വ്യവസ്ഥയെ ഇത് മെച്ചപ്പെടുത്തുന്നു. കൂടാതെ ഉയർന്ന കലോറിയാണ് ഉണക്കമുന്തിരിയിൽ അടങ്ങിയിട്ടുള്ളത് അതിനാൽ തന്നെ നമ്മുടെ ശരീരത്തിന് ആവശ്യമായ ഊർജ്ജവും ശരീരഭാരം ഇല്ലാത്തവർക്ക് അത് കൂട്ടാനും സാധിക്കുന്നു. ഇവയ്ക്ക് പുറമേ ഉണക്കമുന്തിരി.

നാം പ്രധാനമായും കഴിക്കുന്നത് രക്തത്തിന്റെ അളവ് ശരീരത്തിൽ വർധിക്കാൻ വേണ്ടിയാണ്. ഉണക്കമുന്തിരിയിൽ ധാരാളം ഇരുമ്പു സത്ത് അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ ശരീരത്തിൽ രക്തം വർദ്ധിപ്പിക്കാൻ ഇത് വളരെ ഫലപ്രദമാണ്. അതുവഴി വിളർച്ച പോലുള്ള രോഗ അവസ്ഥകളെ നീക്കാനും ഇതിന് സാധിക്കുന്നു. കൂടാതെ ഹൃദയ പ്രവർത്തനങ്ങളെ സുഖകരമാക്കാൻ ഇതിന്റെ ഉപയോഗം നല്ലതാണ്. തുടർന്ന് വീഡിയോ കാണുക. Video credit : Malayali Corner

Leave a Reply

Your email address will not be published. Required fields are marked *