ജീവിതശൈലി അസുഖങ്ങളും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ഇന്നത്തെ കാലത്ത് നിരവധി പേരെ ബാധിക്കുന്ന പ്രശ്നങ്ങളാണ്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ചില ആളുകൾക്ക് ടെസ്റ്റുകൾ നടത്തുമ്പോഴാണ് പല ആരോഗ്യപ്രശ്നങ്ങളും കാണാൻ കഴിയുക. അതുകൊണ്ടുതന്നെ ഇന്നത്തെക്കാലത്ത് ഭൂരിഭാഗം ആളുകൾക്കും ഇത് ശ്രദ്ധിക്കാതെ പോകുന്ന അവസ്ഥയാണു കാണാൻ കഴിയുക. വൃക്കരോഗങ്ങളിൽ വളരെ ശ്രദ്ധാലുവായി ഇരിക്കണം.
ലിവർ ഡാമേജ് ആയാലും ഒരു പരിധിവരെ നോർമൽ ലെവലിലേക്ക് കൊണ്ടുവരാൻ സാധിക്കുന്നതാണ്. എന്നാൽ കിഡ്നിയുടെ കാര്യത്തിൽ അങ്ങനെയല്ല. ക്രിയാറ്റിൻ നോർമൽ ലെവൽ ക്രോസ് കഴിഞ്ഞാൽ പിന്നീട് വീണ്ടും നോർമൽ ലെവലിലേക്ക് തിരിച്ചെത്തി ക്കുക എന്നത് വളരെ കുറവ് കേസുകളിൽ മാത്രമേ സാധിക്കുകയുള്ളൂ. ഒരു പ്രാവശ്യം കിഡ്നി ഫെയിലിയർ പ്രശ്നങ്ങൾ ഉണ്ടായാൽ അത് വീണ്ടും തിരിച്ചു കൊണ്ടുവരാനുള്ള സാധ്യത വളരെ കുറവാണ്.
അതുകൊണ്ടുതന്നെ ഇത്തരം ലക്ഷണങ്ങൾ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. യൂറിൻ പാസ് ചെയ്യുന്ന സമയത്ത് മൂത്രത്തിൽ പത ഉണ്ടോ എന്ന് നോക്കുക. മുഖത്തും കാലിലും നീര് ഉണ്ടോ എന്ന് ശ്രദ്ധിക്കുക. വിശപ്പ് ഇല്ലായ്മയുടെ കാര്യങ്ങൾ രാത്രി ഉറക്കമില്ലായ്മ കാര്യങ്ങൾ ഇത്തരത്തിലുള്ള കാര്യങ്ങൾ ഉണ്ടെങ്കിൽ ഉടനെ ബ്ലഡ് ടെസ്റ്റ് ചെയ്ത് നോക്കേണ്ടതാണ്. നേരത്തെ കണ്ടെത്തിയാൽ നേരത്തെ.
തന്നെ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കും. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.