Egg diabetic control food : ഒരു വിധത്തിൽപ്പെട്ട എല്ലാവരെയും ബാധിക്കുന്ന ഒരു രോഗാവസ്ഥയാണ് ഡയബറ്റിക്സ്. ഇന്ന് ഇതിന്റെ വ്യാപ്തി ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കൊച്ചുകുട്ടികളിലും മുതിർന്നവരിലും പ്രായമായവരിലും ഇത് കാണുന്നു. നമ്മുടെ ജീവനെ തന്നെ ഭീഷണി ആയേക്കാവുന്ന ഒന്നുതന്നെയാണ് ഇത്. നമ്മുടെ ജീവിതത്തിൽ ഇന്ന് കാണുന്ന ഒട്ടുമിക്ക രോഗാവസ്ഥകളുടെയും പ്രധാന കാരണം എന്ന് പറയുന്നത് അമിതമായ ഷുഗർ ശരീരത്തിലേക്ക് എത്തുന്നതാണ്. ഈയൊരു അവസ്ഥ തന്നെയാണ് ഡയബറ്റിക്സ് എന്ന് പറയുന്നത്.
ഡയബറ്റിക്സുകൾക്ക് നമ്മുടെ ഹൃദയത്തിലെ താളം തെറ്റിക്കാനും വൃക്കകളുടെ പ്രവർത്തനത്തെ തടയാനും ലിവറിന്റെ പ്രവർത്തനത്തെ തടയാനും മറ്റു അവയവങ്ങളെ ബാധിക്കാനും കഴിവുള്ളവയാണ്. അമിതമായി ഷുഗർ കണ്ടന്റ് ശരീരത്തിൽ എത്തുന്നതുവഴി അത് ശരീരത്തിൽ കൊഴുപ്പായി അടിഞ്ഞുകൂടുന്നു. ഇത്തരത്തിൽ നമ്മൾ ശരീരത്തിലേക്ക് മറ്റു രോഗാവസ്ഥകൾ കടന്നു കൂടുന്നു. ഇത്തരത്തിലുള്ള ഡയബറ്റിക്സ് പ്രധാനമായും രണ്ടു വിധത്തിലാണ് ഉള്ളത്.
ടൈപ്പ് വൺ ഡയബറ്റിക്സ് കുട്ടികളിൽ കണ്ടുവരുന്ന ജനിതകപരമായ ഡയബറ്റിക്സ് ആണ്. ടൈപ്പ് ടു ഡയബറ്റിക്സ് എന്ന് പറയുന്നതാണ് ഇന്ന് നാമോരോരുത്തരെയും കീഴ്പ്പെടുത്തിരിക്കുന്നത്. ഇന്ന് കൂടുതലായി കണ്ടുവരുന്ന ഒന്നുകൂടിയാണ് ഇത്. ഈ ഒരു അവസ്ഥയിൽ ഇൻസുലിൻ ശരീരത്തിൽ ഉണ്ടെങ്കിലും അതിനെ പ്രവർത്തിക്കാൻ കഴിയാതെ വരുന്നു. ഇത്തരത്തിലാണ് ടൈപ്പ് 2 ഡയബറ്റിക്സ് ഉടലെടുക്കുന്നത്.
മറ്റൊന്ന് എന്ന് പറയുന്നത് പാരമ്പര്യമായും ഇത് കാണുന്നതാണ്. നമ്മുടെ അച്ഛനമ്മമാർക്കും അവരുമായി ബന്ധപ്പെട്ട് കിടക്കുന്നവർക്ക് ഇത്തരത്തിൽ ഡയബറ്റിക്സ് ഉണ്ടായിട്ടുണ്ടെങ്കിൽ നമ്മളിലേക്ക് ഇതു വരാനുള്ള സാധ്യതകൾ ഏറെയാണ് കാണുന്നത്. മറ്റൊരു തരം എന്ന് പറയുന്നത് ഗർഭിണികളിൽ കണ്ടുവരുന്നതാണ്. ചില ഗർഭിണികളിൽ ഇത് ഗർഭകാലത്ത് കാണുകയും ഗർഭാവസ്ഥ കഴിയുന്നതോടുകൂടി ഡയബറ്റിക് പൂർണ്ണമായി പോവുകയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക. Video credit : Healthy Dr