ഒരു കൊച്ചു പയ്യനാണ് ലോകം മുഴുവൻ ഉള്ള കയ്യടി ഏറ്റുവാങ്ങുന്നത്. വലിയ കാര്യം ഒന്നും അല്ലെങ്കിലും ഈ കൊച്ചു പയ്യൻ ചെയ്യുന്നത് എല്ലാവർക്കും മാതൃകയാണ്. തന്നാലാവുന്നത് മറ്റുള്ളവർക്ക് ചെയ്യാൻ അല്ലെങ്കിൽ ചെയ്തു കൊടുക്കാൻ ഈ കൊച്ചു കുട്ടി ചെയ്യുന്ന ഈ പ്രവർത്തി പ്രശംസനീയമാണ്. ഇന്നത്തെ കാലത്ത് പലരും ചെയ്യുന്നത് മറ്റുള്ളവരുടെ മുന്നിൽ ആളാവാൻ വേണ്ടി വലിയ കാര്യങ്ങൾ വിളിച്ചുപറയുകയും സമൂഹത്തിനുമുന്നിൽ ചെറിയ വികാരങ്ങൾ മുതലെടുത്ത് അധികാരം പിടിച്ചുപറ്റുകയും ചെയ്യുന്നവരാണ്.
എന്നാൽ അതൊന്നുമല്ല യഥാർത്ഥ സേവന മാതൃക പ്രതികൂലസാഹചര്യങ്ങളിൽ എങ്ങനെ പ്രതികരിക്കുന്നു എന്നതാണ് ഒരാളുടെ നേതൃത്വപാടവം വെളിവാക്കുന്നത്. അത്തരത്തിലുള്ള ഒരു കുട്ടിയാണ് ഈ ദൃശ്യങ്ങളിൽ കാണാൻ കഴിയുക. പത്ത് വയസ്സ് മാത്രം പ്രായമുള്ള കുട്ടിയാണ് ഈ ബാലൻ. ധാക്കയിലെ ചേരിയിലാണ് താമസം. അഞ്ചാം ക്ലാസിൽ പഠിക്കുന്നു. തേങ്ങ കച്ചവടക്കാരനായ ബാപ്പയും വീട്ടുജോലിക്കാരിയായ ഉമ്മയും ഒരു സഹോദരിയും അടങ്ങുന്നതാണ് ഈ കുട്ടിയുടെ കുടുംബം.
ഇവർ താമസിക്കുന്ന ചേരിയുടെ തൊട്ടുമുന്നിലുള്ള ഇരുപത്തി രണ്ട് നില കെട്ടിടത്തിന് തീപിടിച്ചു. അഗ്നിശമനസേന തീയണക്കാനുള്ള ശ്രമം തുടങ്ങി കാഴ്ചക്കാർ ആണെങ്കിൽ സാധാരണപോലെ മൊബൈലിൽ വീഡിയോ പകർത്തുകയാണ്. എന്നാൽ തനിക്ക് എങ്ങനെ സഹായിക്കാൻ കഴിയും എന്നാണ് ഈ കുട്ടി ചിന്തിച്ചത്. അപ്പോഴാണ് തീയണയ്ക്കാൻ ഉപയോഗിക്കുന്ന പൈപ്പിലെ ഒരു തുളയിൽ നിന്ന് വെള്ളം ലീക്ക് ചെയ്യുന്നത്.
അവന്റെ ശ്രദ്ധയിൽപ്പെടുന്നത്. ഉടനെ തന്നെ അവിടെ കിടന്ന കുറേ പ്ലാസ്റ്റിക് കൂടുകൾ പെറുക്കിയെടുത്ത് ഹോസിൽ തുളയിൽ ചുറ്റുകയും ശക്തമായ വെള്ളത്തിന്റെ പ്രഷർ ചെറുക്കാൻ അവന്റെ സർവ്വശക്തിയും എടുത്തു അതിന്റെ മുകളിൽ കയറി ഇരിക്കുന്നതാണ് ദൃശ്യങ്ങൾ. 20 മിനിറ്റുകൾ ആ ഇരിപ്പ് തുടർന്നു. ഇപ്പോൾ ആ കുട്ടി ഒരു ഹീറോ ആയി മാറി. നിരവധി പേരാണ് അഭിനന്ദനങ്ങളുമായി എത്തുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.