ഈ നായയുടെ യജമാന സ്നേഹം കണ്ടോ നിങ്ങളുടെ കണ്ണ് നിറയ്ക്കും തീർച്ച

മൃഗങ്ങളുടെ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ വയറൽ ആവാറുണ്ട്. എല്ലാ വീഡിയോകളും കണ്ടിരിക്കാൻ മനസ്സിന് കുളിർമ നൽകുന്നതും തമാശ നിറഞ്ഞതും ചിലത് കണ്ണ് നിറക്കുന്നതും ആയിരിക്കും. ഇത്തരത്തിലുള്ള എല്ലാ വീഡിയോകളും ദൃശ്യമാധ്യമങ്ങൾ ഏറ്റെടുക്കാറുണ്ട്. മനുഷ്യനെക്കാൾ എത്രയോ ഭേദമാണ് മൃഗങ്ങൾ എന്ന് അപ്പോൾ നമുക്ക് തോന്നിപ്പോകും. സ്നേഹിച്ചാൽ ചങ്കു പറിച്ചു തരുന്ന കളങ്കം മില്ലാത്ത സ്നേഹത്തിന് ഉത്തമ ഉദാഹരണങ്ങളാണ് മൃഗങ്ങൾ.

ഇത്തരത്തിലുള്ള ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. റോഡിലൂടെ വാഹനത്തിന് ഒപ്പം ഓടി ഒരു നായക്കുട്ടി. ദൃശ്യങ്ങൾ കണ്ടാൽ നായക്കുട്ടി എന്തിനാണ് ഇങ്ങനെ ആ വാഹനത്തിന്റെ പുറകിൽ ഓടുന്നത് എന്ന് ചിന്തിച്ചു പോകും. എല്ലാവരും അങ്ങനെ തന്നെയാണ് ചിന്തിക്കുക. എന്നാൽ അതിനു പിന്നിൽ ഒരു കാരണം ഉണ്ടെങ്കിലോ. അത്തരത്തിലുള്ള ഒരു കാരണത്താലാണ് ഈ നായക്കുട്ടി ആ വാഹനത്തിന്റെ പുറകിൽ ഓടുന്നത്. ആ വാഹനം ഒരു ആംബുലൻസ് ആണ്.

അപകടം മൂലം കാലിന് പരിക്കേറ്റ യജമാനനെ ആണ് ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നത്. കുറച്ചുനേരം ഓടിയശേഷം തളർന്നു തിരിച്ചു പോകും എന്നാണ് എല്ലാവരും കരുതിയത്. എന്നാൽ കിലോമീറ്ററുകളോളം കഴിഞ്ഞിട്ടും നായക്കുട്ടി ഓട്ടം തുടർന്നുകൊണ്ടിരിക്കുന്നത് കണ്ട ആംബുലൻസ് ഡ്രൈവർ വണ്ടി നിർത്തുന്നതും നായക്കുട്ടിയെ കൂടി ആംബുലൻസിൽ കയറ്റുന്നതും കാണാം. തുടർന്ന് ആശുപത്രി യിൽ എത്തിയ ഇവരെയും ദൃശ്യങ്ങളിൽ കാണിക്കുന്നുണ്ട്. യജമാനനെ തൊട്ടരികിൽ തന്നെ ആ നായ്ക്കുട്ടി ഇരിക്കുന്നത് കാണാൻ കഴിയും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *