ഇന്നത്തെ കാലത്ത് പ്രായമായവരിൽ മാത്രമല്ല ചെറുപ്പക്കാരിൽ ബാധിക്കുന്ന ഒരു പ്രശ്നമായി മാറിക്കഴിഞ്ഞു സന്ധികളിൽ ഉണ്ടാകുന്ന വേദന. ഈ ഒരു അവസ്ഥ യുടെ കാരണങ്ങൾ എന്തെല്ലാമാണ് എപ്പോഴാണ് ഇത് ഗൗരവമായി കണക്കാക്കേണ്ടത് ഡോക്ടറെ സമീപിക്കേണ്ടത് അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ഇന്നത്തെ കാലത്ത് സന്ധികളിൽ വേദനയും നീർക്കെട്ടും ആയി വരുന്നവരുടെ എണ്ണം കൂടുതലാണ്. എന്താണ് ഒരു സന്ധി അല്ലെങ്കിൽ ജോയിന്റ് എന്ന് പറയുന്നത് എന്ന് നോക്കാം.
രണ്ട് അസ്ഥികളെ യോജിപ്പിക്കുന്ന ഭാഗത്തെയാണ് സന്ധി അഥവാ ജോയിന്റ് എന്ന് പറയുന്നത്. നമ്മുടെ ശരീരത്തിൽ വലുതും ചെറുതുമായ മുന്നൂറോളം സന്ധികൾ ഉണ്ട്. ഇവയെ ബാധിക്കുന്ന വേദന അല്ലെങ്കിൽ വേദനയോടു കൂടിയ നീർക്കെട്ട് ഇവയെ ആണ് ആർത്രൈറ്റിസ് എന്ന് പറയുന്നത്. ആർത്രൈറ്റിസ് പല രോഗങ്ങളുടെയും ഒരു ലക്ഷണം മാത്രമാണ്. എല്ലാവർക്കും ഉള്ള തെറ്റിദ്ധാരണ ഇത് പ്രായമായവരിൽ മാത്രം കണ്ടുവരുന്ന രോഗം എന്നാണ്.
എന്നാൽ ഇത് തികച്ചും തെറ്റിദ്ധാരണ ആണ്. ഇത് പ്രായഭേദമെന്യേ എല്ലാവരെയും ബാധിക്കുന്ന ഒരു അസുഖമാണ്. ഇത്തരത്തിലുള്ള രോഗങ്ങൾ ഏതെല്ലാം ആണെന്ന് നമുക്ക് നോക്കാം. പ്രധാനമായും ഇതിനെ പലതരത്തിലുള്ള കാറ്റഗറികൾ ആയാണ് ഭാഗിക്കുന്നത്. ചില വൈറൽപനി ഉണ്ടാവുന്നത് മൂലം ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. അടുത്ത കാറ്റഗറിയിൽ ജീവിതശൈലി പ്രശ്നങ്ങൾ മൂലം സന്ധിവേദനകൾ ഉണ്ടാകാറുണ്ട്. ഇത് പ്രധാനമായും തേയ്മാനം മൂലം ആണ് കണ്ടു വരുന്നത്.
അതിന്റെ ഒരു പ്രധാന ലക്ഷണം ഇവർ ഏതെങ്കിലും പ്രവർത്തിയിൽ ഏർപ്പെടുമ്പോൾ ഇതിന്റെ വേദന കൂടുന്നതാണ്. റെസ്റ്റ് എടുക്കുമ്പോൾ വേദന കുറയുന്നതായും കാണാവുന്നതാണ്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.