ഉറുമ്പിനെ തുരത്താൻ ഇനി സെക്കൻഡുകൾ മതി..!! വീട്ടിൽ തന്നെ ചെയ്യാം…

വീട്ടിൽ തന്നെ ചെയ്യാവുന്ന ഒരു പൊടിക്കൈ ആണ് ഇവിടെ നിങ്ങളുമായി പറയുന്നത്. വളരെ എളുപ്പത്തിൽ നിങ്ങൾക്ക് നിങ്ങളുടെ വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. ഇന്ന് ഇവിടെ ചർച്ച ചെയ്യുന്നത് ഉറുമ്പുകളുടെ ശല്യം എത്രയും പെട്ടെന്ന് എങ്ങനെ ഒഴിവാക്കാം എന്നാണ്. 10 സെക്കൻഡ് കൊണ്ട് നിങ്ങളുടെ വീട്ടിലെ ഉറുമ്പ് ശല്യം ഒഴിവാക്കാനുള്ള മാർഗ്ഗം എന്താണെന്ന് നോക്കാം. സാധാരണയായി വേനൽക്കാലത്താണ് ഏറ്റവും കൂടുതൽ ഉറുമ്പ് ശല്യം ഉണ്ടാകാറുള്ളത്.

കൊച്ചുകുട്ടികളുടെ ഡ്രസ്സിൽ ഉറുമ്പ് കയറാറുണ്ട്. താഴെയുള്ള ഉറുമ്പുകളെ ഒക്കെയാണെങ്കിൽ ഉറുമ്പ് പൊടി ഉപയോഗിച്ച് നിയന്ത്രിക്കാവുന്നതാണ്. എങ്കിലും ഈ ഉറുമ്പുപൊടി പരിസ്ഥിതി പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. അതുപോലെതന്നെ കുട്ടികൾക്ക് മാരകമായ പല ബുദ്ധിമുട്ടുകളും ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് ഉറുമ്പുപൊടി യെക്കാളും സുരക്ഷിതമായ ഒരു ലിക്വിഡ് ആണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. കുറച്ചുനേരം കൊണ്ട് തന്നെ ഉറുമ്പുകളെ ആകമാനം ആ ഭാഗത്ത് നിന്ന് ഒഴിവാക്കാൻ സാധിക്കുന്നതാണ്.

വളരെ എളുപ്പത്തിൽ തന്നെ ഉപയോഗിക്കാവുന്ന ഒന്നാണ് ഇത്. മതിലിൽ പറ്റിപിടിച്ചിരിക്കുന്ന ഉറുമ്പുകളെ പോലും പാടെ നശിപ്പിക്കാൻ ഇതുവഴി സാധിക്കുന്നതാണ്. പ്രധാനമായും രണ്ടു വസ്തുക്കൾ ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. സോപ്പുപൊടി വിനാഗിരി എന്നിവ ഉപയോഗിച്ച് ഇത് തയ്യാറാക്കാം. ഇതിന് ഹാൻഡ് വാഷ് വേണമെങ്കിൽ അത് ഉപയോഗിക്കാം അല്ലെങ്കിൽ സോപ്പുപൊടി.

ഉപയോഗിക്കാവുന്നതാണ്. ആദ്യമായി ഒരു സ്പൂൺ സോപ്പ് പൊടി എടുക്കുക അത് ഒരു കുപ്പിയിൽ ഇട്ടശേഷം ഒരു വലിയ സ്പൂൺ വിനാഗിരിയും അതിന്റെ കൂടെ ഒഴിക്കുക. പിന്നീട് ആ കുപ്പി നിറയെ വെള്ളമെടുത്തശേഷം കുലുക്കി മിക്സ് ചെയ്യുക. ഇത് ഉപയോഗിച്ച് നിമിഷനേരംകൊണ്ട് ഉറുമ്പുകളെ തുരത്താൻ സാധിക്കും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *