സ്ത്രീധനത്തിന് പേരിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ ഇന്നും സമൂഹത്തിൽ വളരെയേറെയാണ്. പലരും എല്ലാം ക്ഷമിച്ചു സഹിച്ച് ഉള്ളിലൊതുക്കി കഴിയുകയാണ്. സ്ത്രീധനം അല്ല സ്ത്രീയാണ് ധനം എന്ന് ചിന്തിക്കുന്നവർ ഇന്നത്തെ കാലത്ത് കുറവ് എന്ന് തന്നെ പറയാം. സ്ത്രീധനത്തിന് പേരിൽ ഉപേക്ഷിക്കപ്പെടുന്ന വരും ആത്മഹത്യ ചെയ്യുന്നവരുമായി നിരവധി പെൺകുട്ടികൾ നമ്മുടെ സമൂഹത്തിൽ ഉണ്ട്. എന്നാൽ അത്തരം പെൺകുട്ടികൾ മറ്റുള്ളവരുടെ മുന്നിൽ തലകുനിക്കാതെ നിന്നാൽ തീരുന്ന പ്രശ്നമേ ഉള്ളൂ എന്ന് തെളിയിക്കുന്ന യഥാർത്ഥ സംഭവ കഥയാണ് ഇവിടെ കാണാൻ കഴിയുക.
സ്ത്രീധനത്തിന്റെ പേരിൽ ഉപേക്ഷിച്ച ഭർത്താവിന് ഭാര്യയുടെ ജീവിതംകൊണ്ട് നൽകുന്ന മറുപടിയാണ് എല്ലാവരും ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. ഗുജറാത്തിലാണ് ഈ സംഭവം നടക്കുന്നത്. കോമൾ എന്ന യുവതിയാണ് എല്ലാവർക്കും മാതൃകയാകുന്നത്. പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞ് സിവിൽ സർവീസ് ലക്ഷ്യമാക്കി മുന്നോട്ട് പോകുമ്പോഴാണ് പെൺകുട്ടിക്ക് നല്ല വിവാഹാലോചന വരുന്നത്. തരക്കേടില്ലാത്ത ആലോചന ആയതുകൊണ്ടും പഠനം മുന്നോട്ടു കൊണ്ടു പോകാൻ സാധിക്കുന്നത് കൊണ്ട് ആ വിവാഹം വീട്ടുകാർ തീരുമാനിച്ചു.
എന്നാൽ വിവാഹം കഴിഞ്ഞതോടെ സങ്കടങ്ങൾ മാത്രമായിരുന്നു ഭർത്താവിന്റെ വീട്ടിൽനിന്ന് ലഭിച്ചത്. അവളുടെ ആഗ്രഹവും സ്വപ്നങ്ങളും എല്ലാം അവർ തല്ലിക്കെടുത്തി. അതെല്ലാം തന്നെ സഹിച്ചു. എന്നാൽ കുറച്ചു കഴിഞ്ഞപ്പോൾ സ്ത്രീധനം ഇനിയും വേണം എന്നായി. തന്റെ വീട്ടുകാരോട് വീണ്ടും പണം ചോദിക്കാൻ കോമൾ മടിച്ചു. ഇതോടെ ഭർത്താവ് യുവതിയും ആയി പിണങ്ങി ന്യൂസിലാൻഡ് ലേക്ക് പോയി. ഇത് അറിഞ്ഞതോടെ അതീവ ദുഃഖിതരായി മാതാപിതാക്കൾ പോലീസിൽ പരാതിപ്പെട്ടു.
എന്നാൽ അതിൽ കാര്യമായി ഗുണങ്ങൾ ഒന്നും ഉണ്ടായില്ല. ഉടൻ തന്നെ അവൾ തീരുമാനിച്ചു പഠിച്ച് പാസ്സായി തന്നെപ്പോലെ ദുരിതമനുഭവിക്കുന്നവർക്ക് സഹായം ആകുക. തുടർന്ന് സിവിൽ സർവീസ് പഠനം പുനരാരംഭിച്ചു. വെല്ലുവിളികൾ കൂടി വന്നു. ഒന്നും രണ്ടും തവണ തോൽവികൾ ആയിരുന്നു എങ്കിലും മൂന്നാമത്തേതിൽ അവൾക്ക് വിജയം നേടാൻ സാധിച്ചു. ഇന്ന് അവൾ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി ഡൽഹിയിലുണ്ട്. പിന്നീട് പുനർവിവാഹിതയാവു കയും ചെയ്തു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.