കുഞ്ഞുങ്ങളെ കാണാനും കൊഞ്ചി ക്കാനും ഇഷ്ടം ഇല്ലാത്തവരായി ആരും കാണില്ല. കുഞ്ഞുങ്ങളെ ഇഷ്ടപ്പെടാൻ പല കാരണങ്ങളുമുണ്ട്. അവരുടെ നിഷ്കളങ്കതയാണ് പ്രധാന കാരണം.കുഞ്ഞുങ്ങൾ ദൈവത്തിന്റെ അനുഗ്രഹം ആണ്. ഇന്നത്തെ കാലത്ത് എത്ര ദമ്പതികളാണ് കുഞ്ഞുങ്ങൾ ഇല്ല എന്ന് പറഞ്ഞു വിഷമിക്കുന്നത്. എന്നാൽ ഇന്ന് ഇവിടെ കാണാൻ കഴിയുന്നത് കിട്ടിയ കുഞ്ഞിനെ ഭംഗി ഇല്ല എന്ന് പറഞ്ഞു
ഉപേക്ഷിക്കുന്ന ദമ്പതികളെ ആണ്. ഒരു ആശുപത്രിയിലാണ് ഈ സംഭവം അരങ്ങേറുന്നത്. അപ്രതീക്ഷിതമായി ഒരു യുവതി ഗർഭം ധരിക്കുന്നു. എന്നാൽ ആ സ്ത്രീക്ക് സാമ്പത്തികമായി കുഞ്ഞിനെ വളർത്താൻ പരിമിതികളുണ്ടായിരുന്നു. തുടർന്നാണ് കുഞ്ഞിനെ ദത്തെടുക്കാൻ ദമ്പതികളെ അന്വേഷിക്കുന്നത്. ഇങ്ങനെ വരുന്ന ദമ്പതികളാണ് കുഞ്ഞിനെ കണ്ട ശേഷം ഭംഗി പോരാ എന്നു പറഞ്ഞു കുഞ്ഞിനെ ഉപേക്ഷിച്ചു കടന്നു കളയുന്നത്.
കുഞ്ഞുങ്ങളെ ദൈവത്തിന്റെ വരദാനമായി കരുതുന്ന ഇന്നത്തെ കാലത്ത് ഒരു കുഞ്ഞിനെ കിട്ടാത്തവർ ഒരുപാട് പേരാണ്. എന്നാൽ കുഞ്ഞിനെ കിട്ടിയപ്പോൾ ഈ ദമ്പതികൾ കാണിച്ചത് വിശ്വസിക്കാൻ കഴിയാത്തതാണ്. ആ അമ്മയോട് പോലും ഒരു വാക്കു പറയാതെയാണ് അവർ അവിടെ നിന്നു പോകുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.