ഒരു വീട്ടിൽ കുട്ടികളും മൃഗങ്ങളും ഉണ്ടായാൽ ഉണ്ടാകുന്ന പുകില് ഒന്നു വേറെ തന്നെയാണ്. കുട്ടികളും മൃഗങ്ങളും തമ്മിലുള്ള ചങ്ങാത്തതിന്റെ പല ദൃശ്യങ്ങളും നാം സോഷ്യൽ മീഡിയയിൽ കണ്ടിട്ടുള്ളതാണ്. കണ്ടിരിക്കാൻ നല്ല രസം ഉള്ളതും കൗതുകം നിറഞ്ഞതും ആയിരിക്കും അവ. മൃഗങ്ങൾ വളരെ നിഷ്കളങ്കരായവരാണ്. കുട്ടികളായാലും അങ്ങനെ തന്നെയാണ്.
ഇവർ തമ്മിലുള്ള സൗഹൃദം തീർത്തും സ്നേഹം നിറഞ്ഞതായിരിക്കും. അത്തരത്തിലുള്ള ഒരു വീട്ടിലെ കുഞ്ഞിന്റെയും നായയുടെയും പ്രവർത്തിയാണ് ഇവിടെ കാണാൻ കഴിയുക. ടിവി കാണുന്ന പെൺകുട്ടിയെയും അതിന്റെ അടുത്തായി ഇരിക്കുന്ന ഒരു നായയും ആണ് ദൃശ്യങ്ങളിൽ കാണാൻ കഴിയുക. ഈ ദൃശ്യങ്ങളിൽ പെട്ടന്ന് നമുക്ക് ഒന്നും മനസ്സിലാകില്ല.
https://youtu.be/tjHZwmeBisg
എന്നാൽ ആ നായ അവിടെ ഇരിക്കുന്നതിന് ഒരു കാരണം ഉണ്ട്. ആ കുട്ടി ആ നായ്ക്ക് ഒരു ധൗത്യം നൽകിയിട്ടുണ്ട് ആ ദൗത്യം ഭംഗിയായി നിർവഹിക്കുന്നതിൽ വേണ്ടിയാണ് ആ നായ അവിടെ ഇരിക്കുന്നത്. ആ ദൗത്യം എന്താണെന്നല്ലേ നിങ്ങളിപ്പോൾ ചിന്തിച്ചത്. വേറൊന്നുമല്ല കുട്ടി ടിവി കാണുന്നത് അച്ഛനും അമ്മയും അറിയാതെയാണ്. കുട്ടിയോട് പഠിക്കാൻ പറഞ്ഞാണ് അച്ഛൻ വീട്ടിൽ നിന്ന് പോകുന്നത്.
എന്നാൽ അച്ഛൻ പോയി കഴിഞ്ഞ് ടിവി കാണുന്ന കുട്ടിയെയാണ് ദൃശ്യങ്ങളിൽ കാണാൻ കഴിയുക. ഈ കുട്ടിയുടെ അച്ഛനും അമ്മയും വരുന്നുണ്ടോ എന്ന് നോക്കുന്നതാണ് ഈ നായയുടെ ദൗത്യം. അച്ഛൻ എത്തിയ ഉടനെ നായ കുട്ടിയെ വിവരം ധരിപ്പിക്കും ഉടനെ കുട്ടി ടിവി ഓഫാക്കി പഠിക്കാൻ തുടങ്ങും. കുട്ടിയുടെ അച്ഛനാണ് ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.