വീട്ടിൽ ചെയ്യാവുന്ന ചില ടിപ്പുകൾ ആണ് ഇന്ന് നിങ്ങളുമായി പങ്കു വെക്കുന്നത്. നമ്മുടെ വീടുകളിൽ എല്ലാം കാണുന്ന ഒന്നാണ് ഈർക്കിളി ചൂല്. ഈ ചൂലിൽ ഈർക്കിളി ഓരോന്ന് കൊഴിഞ്ഞു പോകാൻ സാധ്യതയുണ്ട്. ഇനി അങ്ങനെ പോകാതിരിക്കാൻ വേണ്ടി ഒരു കാര്യം ചെയ്യാം. അതാണ് ഇവിടെ പറയുന്നത്. കുട്ടികളുടെ പഴയ ബനിയൻ ടീഷർട്ട് തുണി നീളത്തിൽ കട്ട് ചെയ്ത് എടുക്കുക.
അതിനുശേഷം രണ്ട് ഈർക്കിളി എടുക്കുക. പിന്നീട് അത് മൂന്നാലു കഷ്ണമാക്കി ഓടിക്കുക. പിന്നീട് ഒടിച്ചു മടക്കിയ ഈർക്കിളി ചൂലിൽ കുത്തിക്കയറ്റിയ ശേഷം നന്നായി മുറുകെ കെട്ടുക. ഈ ബനിയൻ തുണി ഉപയോഗിച്ച് കെട്ടുകയാണെങ്കിൽ നല്ല സ്ട്രോങ്ങ് ആയിരിക്കും. നല്ല രീതിയിൽ തന്നെ മുറുകി ഇരിക്കാൻ ഇത് സഹായിക്കുന്നു.
പലരുടെയും ചൂല് കൊഴിഞ്ഞുപോകുന്ന പ്രശ്നങ്ങൾക്ക് ഇതോടെ പരിഹാരമാകും. അടുത്ത ഒരു ട്ടിപ്പാണ് ഇവിടെ പറയുന്നത്. ഹാൻഡ് വാഷ് ചെയ്യാൻ ഉപയോഗിക്കുന്ന സോപ്പ് പെട്ടെന്ന് തീർന്നു പോകുന്നത് കാണാറുണ്ട്. അങ്ങനെ തീർന്നു പോകാതിരിക്കാൻ ചെയ്യേണ്ട ഒന്നാണ് ഇവിടെ പറയുന്നത്. ഇപ്പോൾ എല്ലാവരും മാസ്ക് ഉപയോഗിച്ച് നിരവധി മാസ്ക്കുകൾ വീട്ടിൽ ഉണ്ടാകുമല്ലോ.
ഇങ്ങനെ ഉപയോഗിച്ച് പാഴായി കിടക്കുന്ന ഒരു മാസ്ക് ഉപയോഗിച്ച് ചെയ്യാവുന്ന ഒന്നാണ് ഇത്. ഈ മാസ്കിലെ ഒരു സൈഡ് കട്ട് ചെയ്യുക. വളരെ എളുപ്പത്തിൽ സോപ്പ് അതിന്റെ അകത്ത് കയറ്റി കെട്ടി ഉപയോഗിക്കുകയാണെങ്കിൽ. സോപ്പ് വളരെ പെട്ടെന്ന് തീരുന്ന പ്രശ്നം മാറ്റിയെടുക്കാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.