എന്താ രുചി ഫിഷ് നിർവാണ എളുപ്പത്തിൽ ഉണ്ടാക്കാo. ഇനിയെങ്കിലും ഇത് അറിയാതെ പോകല്ലേ…| Chef Pillai Special Fish Nirvana

Chef Pillai Special Fish Nirvana : നാമോരോരുത്തരും ഏറെ ഇഷ്ടപ്പെടുന്ന ഒരു വിഭവമാണ് മീൻ വിഭവങ്ങൾ. ഏത് മീനായാലും മീൻകറി ഉണ്ടെങ്കിൽ ഒരു പറ ചോറ് കഴിക്കുന്നതാണ്. അത്തരത്തിൽ മീന് ഉപയോഗിച്ചുകൊണ്ട് ഒരു സ്പെഷ്യൽ വിഭവമാണ് ഇതിൽ തയ്യാറാക്കുന്നത്. ഫിഷ് നിർവാണ റെസിപ്പി ആണ് ഇതിൽ കാണുന്നത്. വളരെയധികം ടേസ്റ്റി ആയിട്ടുള്ള ഒരു വിഭവം തന്നെയാണ് ഇത്. ഇതിനായി നല്ല വലുപ്പമുള്ള ഒരു മീനാണ് തിരഞ്ഞെടുക്കേണ്ടത്.

ഇതിൽ ചെമ്പല്ലി ആണ് എടുത്തിട്ടുള്ളത്. ഇതിന്റെ കുടലും മറ്റു അവശിഷ്ഠങ്ങളും കളഞ്ഞ് വാലും തലയും കളയാതെ തന്നെ കഴുകി നല്ലവണ്ണം വൃത്തിയാക്കി നല്ലവണ്ണം വരഞ്ഞു കൊടുക്കേണ്ടതാണ്. നല്ലവണ്ണം വരഞ്ഞു കൊടുത്താൽ മാത്രമേ ഉപ്പും മുളകും എല്ലാ ഭാഗത്തേക്കും പിടിക്കുകയുള്ളൂ. അത്തരത്തിൽ ഇതിലേക്ക് മസാല തേക്കുകയാണ് അടുത്തതായി ചെയ്യേണ്ടത്. അതിനായി മുളകുപ്പൊടി മഞ്ഞൾപ്പൊടി ഉപ്പ് എന്നിവയും.

അതോടൊപ്പം ചെറുനാരങ്ങയുടെ നീരും ചേർത്ത് നല്ലവണ്ണം മിക്സ് ചെയ്ത് എടുക്കേണ്ടതാണ്. കൂടാതെ ഒരൽപ്പം വെള്ളം കൂടി ചേർത്ത് നല്ലവണ്ണം മിക്സ് ചെയ്ത് ഇത് മീനിന്റെ ഉൾവശത്തും നല്ല രീതിയിൽ തേച്ചുപിടിപ്പിക്കേണ്ടതാണ്. മസാല തേച്ചാൽ ഉടനെ തന്നെ ഇത് വറുത്തെടുക്കാവുന്നതാണ്. അതിനായി ഒരു പാനിലേക്ക് അല്പം വെളിച്ചെണ്ണ ഒഴിച്ച് ഈ മീൻ ഇട്ടുകൊടുക്കേണ്ടതാണ്.

പിന്നീട് മീനിന്റെ രണ്ട് സൈഡും വേവിച്ചടക്കേണ്ടതാണ്. പൂർണ്ണമായും വേവണമെന്നില്ല. ഇത് ഒരുവട്ടം കൂടി ബുക്ക് ചെയ്യുന്നതിനാൽ തന്നെ മുക്കാൽ വേവിൽ ഇത് എടുക്കാം. പിന്നീട് ഒരു മൺചട്ടി വെച്ച് അതിലേക്ക് ഒരു വാഴയില ഇട്ടുകൊടുത്ത് അല്പം വേപ്പില ഇട്ട് മീൻ അതിലേക്ക് ഇറക്കി വയ്ക്കാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക.