Nadan Unakka Chemmeen Manga Curry Kerala Style : നാം ഏവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് മീൻ കറി. ഏത് മീനായാലും അത് കറിവെച്ച് കഴിക്കുന്നത് വളരെയധികം ഇഷ്ടപ്പെടുന്നവരാണ് നാം ഏവരും. അത്തരത്തിൽ പച്ച ചെമ്മീനേക്കാൾ കൂടുതലായി ഏറ്റവും ആളുകൾ ഇഷ്ടപ്പെടുന്ന ഒന്നാണ് ഉണക്ക ചെമ്മീൻ. ചെമ്മീൻ പൊടി ചെമ്മീൻ കറി ചെമ്മീൻ റോസ്റ്റ് എന്നിങ്ങനെ പലതരത്തിലുള്ള ചെമ്മീൻ വിഭവങ്ങളും ഉണക്ക ചെമ്മീൻ വച്ച് ചെയ്യാവുന്നതാണ്.
അത്തരത്തിൽ വളരെയധികം രുചികരമായ ഉണക്ക ചെമ്മീൻ മാങ്ങ കറിയാണ് ഇതിൽ കാണുന്നത്. ഈയൊരു കറി മാത്രം മതി ചോറും വയറു നിറയെ ഉണ്ണാൻ. അത്രയേറെ ഓരോരുത്തരും ഇഷ്ടപ്പെടുന്ന ഉണക്ക ചെമ്മീൻ പച്ചമാങ്ങ കറിയുടെ റെസിപ്പി ആണ് ഇതിൽ കാണുന്നത്. ഇതിനായി ഏറ്റവും ആദ്യം ഒരു പിടി ഉണക്ക ചെമ്മീൻ എടുത്ത് അതിന്റെ തലയും വാലും കട്ട് ചെയ്തു നല്ലവണ്ണം കഴുകി എടുക്കേണ്ടതാണ്.
അതിനുശേഷം അതിലെ വെള്ളം വാർന്നു കഴിയുമ്പോൾ ഒരു പാനിൽ ഈ ചെമ്മീനിട്ട് നല്ലവണ്ണം റോസ്റ്റ് ചെയ്തെടുക്കേണ്ടതാണ്. ഈ ചെമ്മീൻ റോസ്റ്റ് ചെയ്യുന്നതിനുവേണ്ടി വെളിച്ചെണ്ണയോ ഒന്നും ഒഴിക്കേണ്ട ആവശ്യമില്ല. പിന്നീട് ഒരു ചട്ടിയിൽ ഈ ചെമ്മീനിട്ട് അതിലേക്ക് ആവശ്യത്തിന് ഇഞ്ചി ചതച്ചത് പച്ചമുളക് കീറിയത് മുളകുപൊടി മഞ്ഞപ്പൊടി.
ഉപ്പ് വെള്ളം എന്നിവ ചേർത്ത് നല്ലവണ്ണം തിളപ്പിച്ചെടുക്കേണ്ടതാണ്. അതിനുശേഷം ആവശ്യത്തിന് നാളികേരം അല്പം വെള്ളം ഒഴിച്ച് നല്ലവണ്ണം മിക്സിയിൽ അരച്ചെടുക്കേണ്ടതാണ്. പിന്നീട് തിളച്ചുവന്ന ചെമ്മീനിലേക്ക് പച്ചമാങ്ങ അരിഞ്ഞു ചേർക്കേണ്ടതാണ്. അതിലേക്ക് ഈ നാളികേര അരപ്പു കൂടി ചേർത്ത് നല്ലവണ്ണം തിളപ്പിക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.