ഒരു പിടി വറ്റൽ മുളക് ഉണ്ടോ..!! ഇനി കാര്യം നടക്കും… ഇനി കറിക്ക് ഇങ്ങനെ ചെയ്താൽ മതി…

ഒരു കിടിലൻ റെസിപ്പിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒരു മുളക് ചട്നി ഉണ്ടാക്കി എടുത്താലോ. ഇതിനായി ഒരു പിടി വറ്റൽ മുളക് എടുക്കുക. പിന്നീട് ഇത് ചെറിയ ജാറിൽ ഒന്ന് നന്നായി അടിച്ചെടുക്കുക. പിന്നീട് ഇത് നന്നായി മുളക് മിക്സിയിൽ അടിച്ചെടുക്കുക. പിന്നീട് ഇതിലേക്ക് വിനാഗിരി ഒഴിച്ച് കൊടുക്കുക. ഈ മുളക് നനയുന്ന രീതിയിൽ വിനാഗിരി ഒഴിച്ച് മിക്സ് ചെയ്ത് എടുക്കുക. പിന്നീട് 15 മിനിറ്റ് ഇത് കുതിരാൻ ആയി വെക്കുക.

ഇത് നന്നായി കുതിർന്നു കഴിയുമ്പോൾ ഇത് ചെറിയ ജാറിലിട്ട് നന്നായി അടിച്ചെടുക്കാവുന്നതാണ്. പിന്നീട് ഇത് ഒരു പാത്രത്തിലേക്ക് പകർത്തി മാറ്റിവയ്ക്കുന്നു. പിന്നീട് ഇതേ ചാറിൽ തന്നെ തക്കാളി നന്നായി അടിച്ചെടുക്കുക. പിന്നീട് ഒരു ചട്ടി സ്റ്റവിൽ വയ്ക്കുക ഇത് നന്നായി ചൂടായി വരുമ്പോൾ ആവശ്യത്തിന് എണ്ണ ഒഴിച്ചുകൊടുക്കുക. ഇത് ആവശ്യത്തിന് ഒഴിച്ചു കൊടുക്കുക. പിന്നീട് ഇതിലേക്ക് കുറച്ച് കടുക് ഇട്ടു കൊടുക്കുക. അതുപോലെതന്നെ ആവശ്യത്തിന് കറിവേപ്പില ഇട്ടുകൊടുക്കുക. ഒരു പച്ചമുളകും ചെറുതായി അരിഞ്ഞത് ഇട്ടുകൊടുക്കുക. 10 അല്ലി വെളുത്തുള്ളി നീളത്തിൽ അരിഞ്ഞത് ഇട്ടുകൊടുക്കുക.


ഇത് നന്നായി മിക്സ് ചെയ്ത് എടുക്കുക. പിന്നീട് ഇതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി ഇട്ട് കൊടുക്കുക. ഒരു ടീസ്പൂൺ മല്ലിപ്പൊടി ഇട്ടുകൊടുക്കുക. അതുപോലെതന്നെ കാൽ ടീസ്പൂൺ കായപ്പൊടിയും ഇട്ട് കൊടുക്കുക. അതുപോലെതന്നെ ഉലുവ പൊടിച്ചത് ചേർത്ത് കൊടുക്കുക. പിന്നീട് ഇത് നല്ലപോലെ മിക്സ് ചെയ്ത് എടുക്കുക. പച്ചമണം മാറുന്നവരെ ഇളക്കി കൊടുക്കാവുന്നതാണ്. പിന്നീട് ഇതിലേക്ക് നേരത്തെ അടിച്ചെടുത്ത മുളക് ചേർത്ത് കൊടുക്കുക.

പിന്നീട് ഇതിലേക്ക് തക്കാളി കൂടി ചേർത്തു കൊടുക്കുക. പിന്നീട് ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കുന്നു. ഇങ്ങനെ നന്നായി ഇളക്കിയെടുക്കുക. പിന്നീട് ഇത് അടച്ചുവെച്ച് 10 മിനിറ്റ് ചെറിയ ചൂടിൽ വയ്ക്കുക. വെള്ളം നന്നായി വറ്റി വരുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : E&E Kitchen

Leave a Reply

Your email address will not be published. Required fields are marked *