സ്വാദിഷ്ടമായ മുളക് ചമ്മന്തി ഇങ്ങനെ തയ്യാറാക്കൂ ചോറ് തീരുന്നത് അറിയുകയില്ല. ഇതാരും കാണാതിരിക്കരുതേ.

പലതരത്തിലുള്ള കറികളാണ് ദിവസവും നാം നമ്മുടെ വീടുകളിൽ ഉണ്ടാക്കാറുള്ളത്. എത്രതന്നെ കറികൾ ഉണ്ടായാലും ഒരു ചമ്മന്തി ഇല്ലാത്ത ദിവസം ഉണ്ടാവുകയില്ല. അത്രയേറെ നാമെല്ലാവരും ഇഷ്ടപ്പെടുന്ന ഒന്നാണ് ചമ്മന്തി. പലതരത്തിലാണ് ചമ്മന്തികൾ നാം ഉണ്ടാക്കിയെടുക്കാറുള്ളത്. ഏതുതരം ചമ്മന്തി ആയാലും അത് നമ്മുടെ ഫേവറേറ്റ് ആണ്. അത്തരത്തിൽ വളരെയധികം ടേസ്റ്റി ആയിട്ടുള്ള ഒരു മുളക് ചമ്മന്തി റെസിപ്പി ആണ് ഇതിൽ കാണുന്നത്.

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു ചമ്മന്തി തന്നെയാണ് ഇത്. വളരെ എളുപ്പത്തിൽ രുചി കൂട്ടി നമുക്ക് ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്ന ഒരു ചമ്മന്തി ആണ് ഇത്. ഇത് ഉണ്ടാക്കുന്നതിനുവേണ്ടി വറ്റൽ മുളക് ചുവന്നുള്ളി വേപ്പില വാളൻപുളി എന്നിങ്ങനെയുള്ളവയാണ് ആവശ്യമായി വേണ്ടത്. ഈ മുളക് ചമ്മന്തി ഉണ്ടാക്കുന്നതിനുവേണ്ടി ഏറ്റവുമധികം.

ഒരു ചട്ടിയിൽ അല്പം വെളിച്ചെണ്ണ എടുത്ത് അതിലേക്ക് വറ്റൽ മുളകിട്ട വഴറ്റി എടുക്കുകയാണ് വേണ്ടത്. വറ്റൽമുളക് നല്ലവണ്ണം മൊരിയുമ്പോൾ അതിലേക്ക് ചുവന്നുള്ളി അരിഞ്ഞതും ഇട്ടുകൊടുത്ത് നല്ലവണ്ണം വഴറ്റി എടുക്കേണ്ടതാണ്. പിന്നീട് അതിലേക്ക് അൽപ്പം വേപ്പില കൂടി ഇട്ടു കൊടുക്കാവുന്നതാണ്. അതിനുശേഷം ചുവന്നുള്ളി ഒരു ബ്രൗൺ കളർ ആയി വരുമ്പോൾ അതിലേക്ക് ആവശ്യത്തിന് മഞ്ഞൾപൊടിയും.

ഒരു ചെറുനാരങ്ങയുടെ വലിപ്പത്തിലുള്ള വാളൻപുളിയും ഇട്ടുകൊടുക്കേണ്ടതാണ്. പിന്നീട് ഇവയെല്ലാം നല്ലവണ്ണം വഴറ്റി എടുക്കേണ്ടതാണ്. ഇത് നല്ലവണ്ണം മൂത്തു വരുമ്പോൾ തീ ഓഫ് ആക്കി വെച്ച് ഒരു മിക്സിയുടെ ജാറിലിട്ട് അല്പം ഉപ്പും രണ്ട് ടീസ്പൂൺ നാളികേരം കൂടി ചേർത്ത് അരച്ചെടുക്കാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക.