ചക്ക എലിശ്ശേരി ഇങ്ങനെ തയ്യാറാക്കി കഴിച്ചിട്ടുണ്ടോ..!! ഇത് കിടിലൻ തന്നെ…

എല്ലാവർക്കും വളരെയേറെ സഹായകരമായി ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ചക്ക എലിശേരി രുചികരമായി എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ പറയുന്നത്. ഇതിനായി ചക്കച്ചുള അരിഞ്ഞു വെക്കുക. ഇത് വട്ടത്തിൽ അരിഞ്ഞു എടുക്കുക. ഏകദേശം ഏഴു കപ്പ് എടുക്കുക. അതായത് ഒരു 500 ഗ്രാം എടുക്കുക. ഇതിന്റെ കൂടെ തന്നെ കുറച്ച് ചക്കക്കുരുവും ചേർത്ത് കൊടുക്കുക.

പിന്നീട് ഇത് കുക്കറില് ഇട്ട് കൊടുക്കുക. പിന്നീട് ഇതിലേക്ക് മൂന്ന് കപ്പ് വെള്ളം ഒഴിച്ച് കൊടുക്കുക ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക. എരിവ് അനുസരിച്ച് ഒരു ടീസ്പൂൺ മുതൽ ഒന്നര ടീസ്പൂൺ വരെ മുളക് പൊടി ചേർത്തു കൊടുക്കുക. പിന്നീട് ഒരു അര ടീസ്പൂൺ മഞ്ഞൾ പൊടി ചേർത്ത് കൊടുക്കുക. പിന്നീട് ഇത് അടച്ചുവച്ച് വെയ്റ്റ് ഇടുക. പിന്നീട് ഇത് മീഡിയം ഫ്ളൈമിൽ വെച്ച് മൂന്നോ നാലോ വിസിൽ വന്നാൽ മതിയാകും.

പിന്നീട് ഇതിലേക്കുള്ള അരപ്പ് റെഡിയാക്കിയെടുക്കുക. ഒരു കപ്പ് നാളികേരം എടുക്കുക. ഇതിലേക്ക് അര ടീസ്പൂൺ ചെറിയ ജീരകം ചേർത്തു കൊടുക്കുക. പിന്നീട് ഇതിലേക്ക് മൂന്ന് വെളുത്തുള്ളിയാണ് ചേർത്ത് കൊടുക്കേണ്ടത്. വെളുത്തുള്ളി ഇഷ്ടമില്ലാത്തവർ വെളുത്തുള്ളി സ്കിപ് ചെയുക. ഇത് ചേർക്കുമ്പോൾ നല്ല ടേസ്റ്റ് അതുപോലെ തന്നെ നല്ല ഫ്ലെവർ ലഭിക്കുന്നതാണ്. ഇതിലേക്ക് കുറച്ച് കറിവേപ്പില കൂടി ചേർത്ത് കുറച്ചു വെള്ളം കൂടി ചേർത്ത്.

അരച്ചെടുക്കുക. പിന്നീട് ചക്ക നന്നായി ഉടച്ചെടുക്കുക. പിന്നീട് ഇതിലേക്ക് അരപ്പ് ചേർത്ത് കൊടുക്കുക. പിന്നീട് കുറച്ചു കറിവേപ്പില കൂടി ചേർന്ന് നന്നായി തിളപ്പിച്ച് എടുക്കുക. പിന്നീട് ഇതിലേക്ക് 2 ടീസ്പൂൺ ശർക്കര ചേർത്തു കൊടുക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർക്കുക അതുപോലെതന്നെ കുറച്ചു തിളച്ച വെള്ള ചേർക്കുക. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *