പുട്ട് പഞ്ഞി പോലെ സോഫ്റ്റ് ആവാൻ ഇതൊരു കപ്പ് ചേർത്താൽ മതി. ഇനിയെങ്കിലും ഇത് അറിയാതിരിക്കരുതേ.

മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ഒരു പ്രാതലാണ് പുട്ട്. പുട്ടും കടലയും പുട്ടും പഴവും ഏവരും ഇഷ്ടപ്പെടുന്ന നല്ലൊരു കോമ്പിനേഷനാണ്. നല്ല സോഫ്റ്റ് പുട്ട് ഉണ്ടാക്കുന്നതിന് വേണ്ടി നാം ഓരോരുത്തരും അരിപ്പൊടി ചൂടുവെള്ളത്തിൽ നനച്ച് അത് ആവിയിൽ വെച്ച് വേവിച്ചെടുക്കുകയാണ് ചെയ്യുന്നത്. എന്നാൽ ചിലർ എത്ര തന്നെ ചൂടുവെള്ളവും ഉപയോഗിച്ച് അരിപ്പൊടി നനച്ചാലും പലപ്പോഴും പുട്ട് സോഫ്റ്റ് ആയി വരാറില്ല. അത് കല്ല് പോലെ ഉറപ്പുള്ളതായി മാറാറുണ്ട്.

അത്തരം സാഹചര്യങ്ങളിൽ പലരും ചെയ്യുന്നത് റെഡിമേഡ് പുട്ടിന്റെ മിക്സ് വാങ്ങി അത് വീട്ടിൽ ഉണ്ടാക്കുകയാണ്. അങ്ങനെ ചെയ്യുകയാണെങ്കിൽ നല്ല സോഫ്റ്റ് ആയിട്ടുള്ള പുട്ട് നമുക്ക് തയ്യാറാക്കി എടുക്കാവുന്നതാണ്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി സോഫ്റ്റ്പുട്ട് ഉണ്ടാക്കുന്ന റെസിപ്പി ആണ് ഇതിൽ കാണുന്നത്.ഇതിൽ പുട്ട് ഉണ്ടാക്കുന്നത് ചോറ് ഉപയോഗിച്ചാണ്.

അതിനാൽ തന്നെ നല്ല സോഫ്റ്റ് എഫക്ടീവും ആയിട്ടുള്ള ഒരുറെസിപ്പി തന്നെയാണ് ഇത്. ഇതിനായി ഒരു കപ്പ് അരിപ്പൊടിയാണ് എടുക്കുന്നത് എങ്കിൽ അതേ കപ്പ് അളവിൽ ചോറും ആവശ്യമായി വരുന്നു. അതിനാൽ തന്നെ ഏറ്റവും ആദ്യം മിക്സിയുടെ ജാറിൽ ഒരു കപ്പ് അരിപ്പൊടിയും അതേ അളവിൽ ഒരു കപ്പ് ചോറും ഒരു ചെറിയ കഷ്ണം ചുവന്ന നല്ലവണ്ണം മിക്സ് ചെയ്ത് എടുക്കേണ്ടതാണ്.

പൊടി മിക്സിയിൽ പൊടിക്കുമ്പോൾ അതിലേക്ക് അല്പം നല്ല ജീരകവും ആവശ്യത്തിന് ഉപ്പും ചേർക്കേണ്ടതാണ്. അരിപ്പൊടിയിൽ ചോറ് ചേർക്കുന്നതിനാൽ തന്നെ വെള്ളത്തിന്റെ അംശം ലഭിക്കുന്നു. അതിനാൽ തന്നെ പുട്ടും നനക്കുന്നതിനു വേണ്ടി പിന്നീട് വെള്ളം ഒഴിക്കേണ്ട ആവശ്യമില്ല. തുടർന്ന് വീഡിയോ കാണുക.