ഈവനിംഗ് സ്നാക്സ് ആയി ഉപയോഗിക്കാം ഈ ഐറ്റം..!! അതുപോലെതന്നെ ഹെൽത്തിയും…

വളരെ സിമ്പിൾ ആയി ചെയ്തെടുക്കാൻ സാധിക്കുന്ന അതുപോലെതന്നെ വളരെ ടേസ്റ്റി ആയ നല്ല ഹെൽത്തി ആയിട്ടുള്ള ഒരു പലഹാരമാണ്. ഇത് കുട്ടികൾക്ക് മുതിർന്നവർക്കും എല്ലാം കഴിക്കാൻ കഴിയുന്ന ഒരു റെസിപ്പി ആണ്. ഇത് എങ്ങനെ ചെയ്തെടുക്കും എന്ന് ഇവിടെ പറയുന്നത്. ഇതിലേക്ക് ആദ്യം തന്നെ ആവശ്യമുള്ളത് റാഗി ആണ്. ഇവിടെ 250 ml കപ്പിൽ ഒരു കപ്പ് റാഗിയെടുക്കുക. ഇത് ഒരു ബൗളിലേക്ക് ഇട്ടുകൊടുക്കുക.

പിന്നീട് ഇതിലേക്ക് ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് കൊടുത്ത് കൈക്കൊണ്ട നല്ലപോലെ മിസ് ചെയ്തെടുക്കുക. നല്ലപോലെ മിക്സ് ചെയ്ത് എടുത്തു കഴിഞ്ഞാൽ പിന്നീട് ഇതിലേക്ക് കുറേശ്ശെ വെള്ളം ഒഴിച്ച് നല്ലപോലെ കുഴച്ചെടുക്കുക. സാധാരണ ചപ്പാത്തിക്ക് കുഴക്കുന്നതിനേക്കാൾ കുറച്ചുകൂടി സോഫ്റ്റ് ആയി ഇത് കുഴച്ചെടുക്കാൻ സാധിക്കുന്നതാണ്. പിന്നീട് കുഴച്ചെടുത്ത് മാവിൽ നിന്ന് പകുതി എടുത്തു ഒരു പാനിലേക്ക് വെച്ച് നന്നായി പരത്തി എടുക്കുക.

ഇത് ചൂടായി വരുമ്പോൾ ഇതിന്റെ മുകളിലേക്ക് കുറച്ചു നെയ് ഒഴിച്ചുകൊടുക്കുക. ഇത് നല്ല പോലെ കുക്ക് ചെയ്തെടുക്കുക. പിന്നീട് ഇത് മാറ്റി വയ്ക്കുക. ബാക്കിയുള്ള മാവ് ഇത് പോലെ ചെയ്തെടുക്കുക. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് കപ്പലണ്ടി ആണ്. ഇത് റോസ്റ്റ് ചെയ്ത് എടുക്കുക. ഇത് മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുത്ത് ഇതൊന്നു ക്രഷ് ചെയ്ത് എടുക്കുക. പിന്നീട് ഇത് ഒരു ബൗളിലേക്ക് മാറ്റി കൊടുക്കുക.

പിന്നീട് ഇതിലേക്ക് മധുരത്തിന് ആവശ്യമായ ശർക്കര ചേർത്ത് കൊടുക്കുക. ശർക്കരയും നല്ലപോലെ പൊടിച്ചെടുക്കുക. ഇത് കപ്പലണ്ടി പൊടിചതിലേക്ക് ചേർത്തു കൊടുക്കുക. പിന്നീട് നേരത്തെ മാറ്റിവെച്ച മാവ് നന്നായി പൊടിച്ചെടുക്കുക. പിന്നീട് ഇതെല്ലാം കൂടി നല്ലപോലെ മിസ്സ്‌ ചെയ്തെടുക്കുക. പിന്നീട് ഇത് ഉരുട്ടി എടുക്കാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.

Leave a Reply

Your email address will not be published. Required fields are marked *