നമ്മുടെ നാട്ടിലും പരിസരപ്രദേശങ്ങളിലും കാണുന്ന ഒരു ചെടിയെ ആണ് ഇവിടെ നിങ്ങളുമായി പരിചയപ്പെടുത്തുന്നത്. അറിയാത്തത് കൊണ്ട് തന്നെ നമ്മുടെ പലരും നിസാരമായി തള്ളി കളയുന്ന ഒരു ഔഷധപഴമാണ് ഇത്. എന്നാൽ ഒട്ടുമിക്ക ആളുകൾക്കും ഈ പഴവും ഇതിന്റെ ചെടിയും കണ്ടു പരിചയം ഉണ്ടാകും. പാതയോരങ്ങളിൽ കുറ്റിക്കാടുകളിലും എല്ലാം സാധാരണ കണ്ടുവരുന്ന ഒരു ചെടിയാണ് ഇത്.
പൂട പഴം അമൂമ്മ പഴം മൂക്കള പഴം എന്നിങ്ങനെ ഓരോ സ്ഥലങ്ങളിലും ഓരോ പേരുകളിലാണ് അറിയപ്പെടുന്നത്. പാഷൻ ഫ്രൂട്ട് ഫാമിലിയിൽ പെടുന്ന ഈ പഴത്തിന്റെ പുറംഭാഗം വല പോലുള്ള കവചം കൊണ്ട് പൊതിഞ്ഞതാണ്. ചെറിയ ഒരു നെല്ലിക്ക വലുപ്പത്തിലുള്ള പഴത്തിന്റെ ഉള്ളിൽ ഒരു ജെല്ലി കൊണ്ട് ആവരണം ചെയ്യപ്പെട്ട കറുത്ത കുരുക്കൾ ആണ് കാണാൻ കഴിയുന്നത്. പുളി കലർന്ന മധുരം ആണ് ഇതിന്റെ രുചി ഫാഷൻ ഫ്രൂട്ട് അതു പോലെ തന്നെ. പഴം പഴുത്തു കഴിഞ്ഞാൽ വളരെ ടേസ്റ്റി ആണെങ്കിലും ഇത് പച്ചയായിരിക്കുന്ന സമയത്ത് ഇതിന്റെ ഉൾഭാഗം വിഷമയമാണ്.
അതുകൊണ്ടാണ് പച്ചക്ക് ഇത് കഴിക്കരുത് എന്ന് പലരും പറയുന്നത്. എന്നാൽ ധാരാളം ഔഷധഗുണങ്ങൾ അടങ്ങിയ ഒരു ചെടി കൂടിയാണിത്. ആന്റി ഓസിഡന്റ് ഗുണങ്ങൾ വളരെയേറെയുള്ള പൂട പഴം വയറിനകത്ത് അൾസർ സുഖപ്പെടുത്താൻ വളരെ നല്ല ഉപാധിയാണ്. കൂടാതെ എല്ലുകളുടെ ബല ശേഷി വർദ്ധിപ്പിക്കാനും അനീമിയ തടയാനും. ക്യാൻസർ കോശങ്ങൾ പ്രതിരോധിക്കാനും.
ബീപി കുറയ്ക്കാനും പല്ലുകളുടെയും വൃക്കകളുടെയും ആരോഗ്യത്തിനും സഹായിക്കുന്ന നിരവധി ഔഷധഗുണങ്ങൾ ഈ പൂടപഴത്തിൽ കാണാൻ കഴിയും. ഇതിൽ ധാരാളം കാൽസ്യം അടങ്ങിയിട്ടുണ്ട്. അതുകൊണ്ടാണ് എല്ലുകളുടെ പല്ലുകളുടെയും ആരോഗ്യത്തിന് വളരെ നല്ലതാണ് എന്ന് പറയുന്നത്. ഇത് കൂടാതെ അയൻ വിറ്റാമിൻ സി പൊട്ടാസ്യം എന്നിവയെല്ലാം വളരെ നല്ല രീതിയിൽ ഈ പഴത്തിൽ അടങ്ങിയിട്ടുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.