കിഡ്നി ഫെയിലിയറിന് ശരീരം കാണിക്കുന്ന ലക്ഷണങ്ങളെ ആരും തിരിച്ചറിയാതെ പോകല്ലേ.

നമ്മുടെ ശരീരത്തിൽ ഏറ്റവും വലിയ ധർമ്മം നിർവഹിക്കുന്ന ഒരു അവയവമാണ് കിഡ്നി. രണ്ട് കിഡ്നികളാണ് നമ്മുടെ മനുഷ്യ ശരീരത്തിൽ ഉള്ളത്. നമ്മുടെ ശരീരത്തിലേക്ക് കയറിക്കൂടുന്ന വിഷാംശങ്ങളെ അരിച്ചെടുത്ത പുറന്തള്ളുക എന്നുള്ള ധർമ്മമാണ് കിഡ്നി പ്രധാനമായും നിർവഹിക്കുന്നത്. കിഡ്നി ഇത്തരത്തിൽ അരിച്ചെടുക്കുന്ന വിഷാംശങ്ങളെ മൂത്രത്തിലൂടെ ആണ് പുറം തള്ളുന്നത്. അതോടൊപ്പം തന്നെ നമ്മുടെ ശരീരത്തിലെ ചുവന്ന രക്താണുക്കളെ.

ഉൽപ്പാദിപ്പിക്കുന്ന ഹോർമോണിനെ ഉല്പാദിപ്പിക്കുന്നതും ഈ കിഡ്നികളാണ്. കൂടാതെ നമ്മുടെ രക്തസമ്മർദ്ദത്തെ നിയന്ത്രിക്കുന്നതും കിഡ്നികൾ തന്നെയാണ്. ഇത്തരത്തിൽ ധാരാളം ധർമ്മo നിർവഹിക്കുന്ന കിഡ്നി തകരാറിൽ ആകുകയാണെങ്കിൽ അത് പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ ആയിട്ടാണ് ശരീരത്തിൽ പ്രകടമാക്കുക. ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ വളരെ നേരത്തെ തന്നെ തിരിച്ചറിഞ്ഞാൽ അതിനെ ഒരു പരിധിവരെ നമുക്ക് മറികടക്കാൻ സാധിക്കും.

അതിൽ ഏറ്റവും ആദ്യത്തെ ലക്ഷണം എന്ന് പറയുന്നത് അമിതമായിട്ടുള്ള ക്ഷീണമാണ്. അമിതമായ ക്ഷീണം ഉണ്ടാകുന്നതിനെ പ്രധാന കാരണം എന്ന് പറയുന്നത് നമ്മുടെ രക്തത്തിലെ ചുവന്ന രക്താണുക്കൾ കുറയുന്നതാണ്. കിഡ്നി ശരിയായവിധം അതിന്റെ ധർമ്മം നിർവഹിക്കാതെ വരുമ്പോൾ ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിന് ആവശ്യമായിട്ടുള്ള ഹോർമോണുകൾ കുറയുന്നതിനാലാണ് ഇത്തരത്തിൽ ഉണ്ടാകുന്നത്. മറ്റൊരു ലക്ഷണമാണ് ശരീരമാസകലമുള്ള ചൊറിച്ചിൽ.

ഇത്തരത്തിൽ ശരീരം മുഴുവൻ ചൊറിച്ചിൽ ഉണ്ടാകുന്നതിനെ പ്രധാന കാരണം എന്ന് പറയുന്നത് കിഡ്നി അതിന്റെ ധർമ്മം നിർവഹിക്കാതെ വരുമ്പോൾ വിഷാംശങ്ങൾ നമ്മുടെ ശരീരത്തിൽ തങ്ങിനിൽക്കുന്നതിനാണ്. അതോടൊപ്പം തന്നെ ശരീരത്തിൽ കറുത്ത പാടുകളും ചർമം ഡ്രൈ ആയി പോകുന്ന അവസ്ഥയും ഇതുവഴി ഉണ്ടാകുന്നു. തുടർന്ന് വീഡിയോ കാണുക.