ആരോഗ്യത്തിന് വളരെയേറെ പ്രധാനപ്പെട്ട ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അതായത് വൻ കുടൽ ക്യാൻസർ എങ്ങനെ വരാതിരിക്കും അഥവാ വരാതെ ഇത് എങ്ങനെ സൂക്ഷിക്കും തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. വൻകുടലിൽ ഉണ്ടാകുന്ന അർബുദത്തിന് ഇന്നത്തെ കാലത്ത് പ്രസക്തി വളരെ കൂടി വരുകയാണ്. അതിനു മൂന്നു കാരണങ്ങളാണ് ഉള്ളത്. ആദ്യത്തെ കാരണം എന്ന് പറയുന്നത് ലോകം മുഴുവനും ക്യാൻസറുകൾ പരിശോധിക്കുകയാണെങ്കിൽ പുരുഷന്മാരിൽ ഉണ്ടാകുന്ന ക്യാൻസറുകളിൽ വൻ കുടൽ ക്യാൻസറിന് മൂന്നാം സ്ഥാനവും.
സ്ത്രീകളിൽ ഉണ്ടാകുന്ന ക്യാൻസറിനെ മാത്രം നോക്കുകയാണെങ്കിൽ വൻ കുടലിൽ ഉണ്ടാകുന്ന ക്യാൻസറിന് രണ്ടാം സ്ഥാനവുമാണ്ഇപ്പോൾ കണ്ടുവരുന്നത്. രണ്ടാമത്തെ കാരണം നോക്കുകയാണെങ്കിൽ. 10 20 വർഷം മുൻപ് 50 വയസ്സിന് 60 വയസ്സിന് മുകളിലുള്ള ആളുകൾക്കു മാത്രം കണ്ടുവരുന്ന അസുഖമായിരുന്നു വൻകുടൽ കാൻസർ. എന്നാൽ കഴിഞ്ഞ 20 വർഷത്തിനുള്ളിൽ പരിശോധിക്കുകയാണെങ്കിൽ ഈ വൻകുടൽ ക്യാൻസർ കൂടുതലായി 20 40 വയസ്സിന് ഇടയിലുള്ള ആളുകൾക്ക് കൂടുതലായി ബാധിക്കുന്നത് കണ്ടുവരുന്നുണ്ട്.
മൂന്നാമത് ആവശ്യമുള്ള രീതിയിൽ ഇത്തരം പ്രശ്നങ്ങൾക്ക് മുൻകരുതൽ എടുക്കുകയാണെങ്കിൽ നല്ല ഒരു പരിധിവരെ ഇത്തരം ക്യാൻസർ വരാതിരിക്കുകയും ഇത് തുടക്കത്തിൽ തന്നെ കണ്ടെത്തുകയും ചെയ്തു പൂർണമായി ഇത്തരത്തിലുളള പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്ന അസുഖമാണ്. ഇനി ഇതിന്റെ കാരണങ്ങൾ എന്തെല്ലാമാണ് ഇതിന്റെ രോഗലക്ഷണങ്ങൾ എന്തെല്ലാമാണ്. ഇത് കണ്ടെത്താൻ ആവശ്യമായി പരിശോധ എന്തെല്ലാമാണ് ചികിത്സാരീതികൾ എന്തെല്ലാമാണ്.
ഇത് വരാതിരിക്കാൻ എന്തെല്ലാം കാര്യങ്ങളാണ് ചെയ്യേണ്ടത് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഈ ക്യാൻസറിന്റെ കാരണങ്ങൾ എന്തെല്ലാമാണ് എന്ന് നോക്കാം. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് മാറിവരുന്ന ജീവിതശൈലി തന്നെയാണ്. അമിതമായ ഫാസ്റ്റ് ഫുഡ് ഉപയോഗിക്കുന്നത് റെഡ് മീറ്റ് കഴിക്കുന്നത് എല്ലാം തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Baiju’s Vlogs