Get Rid of Tinea Versicolor : നമ്മുടെ ചുറ്റുപാടിൽ ഏറ്റവും അധികമായി കാണുന്ന ഒരു ഔഷധസസ്യമാണ് ആര്യവേപ്പ്. കഴിക്കുന്ന വേപ്പ് എന്നാണ് ഇത് പൊതുവെ അറിയപ്പെടുന്നത്. ഇതിന്റെ ഇലകൾക്ക് അസഹ്യംമായ കയപ്പു രസമാണ് ഉള്ളത്. എന്നാൽ ഇതിനെ ഔഷധഗുണങ്ങൾ വളരെ ഏറെയാണ്. ഇത് നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധശേഷിയെ വർദ്ധിപ്പിക്കുന്നതിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ്. അതുപോലെ തന്നെ ഇതിന്റെ ഉപയോഗം നമ്മുടെ ശരീരത്തിലെ കൊളസ്ട്രോളിനെയും ഷുഗറിനെയും.
പൂർണമായും അലിയിക്കുന്നു. അതിനാൽ തന്നെ ഹൃദയാരോഗ്യം ഉറപ്പുവരുത്താൻ ഇതിനെ കഴിവുണ്ട്. ഇതിൽ ധാരാളമായി തന്നെ കാൽസ്യം അടങ്ങിയിട്ടുള്ളതിനാൽ എല്ലുകളുടെ വളർച്ചയ്ക്കും പല്ലുകളുടെ ആരോഗ്യത്തിനും ഇത് ഉത്തമമാണ്. അതിനാൽ തന്നെ പ്രായാധിക്യം മൂലം ഉണ്ടാകുന്ന സന്ധിവേദനകൾക്ക് ഒരു പരിഹാരം മാർഗം കൂടിയാണ് ഇത്. കൂടാതെ ഇത് നല്ലൊരു പ്രകൃതിദത്ത കീടനാശിനി കൂടിയാണ്. പല്ലുകളുടെ ആരോഗ്യം ഇത് വർദ്ധിപ്പിക്കും എന്നുള്ളതിനാൽ തന്നെ ഇത് ഒരു ടൂത്ത് പേസ്റ്റ് ആയി തന്നെ ഉപയോഗിക്കാവുന്നതാണ്.
കൂടാതെ മുടിയിഴകൾ ശക്തിപ്പെടുത്തുന്നതിനും തലയോട്ടിയിൽ പറ്റിപ്പിടിച്ചിരിക്കുന്ന താരനെ അപ്പാടെ നീക്കം ചെയ്യുന്നതിനും ഇത് പ്രയോജനകരമാണ്. കൂടാതെ വിവിധതരത്തിലുള്ള ചർമ്മ രോഗങ്ങളെ പ്രതിരോധിക്കാനും അതുമൂലം ഉണ്ടാകുന്ന ചൊറിച്ചിലുകളും റാഷസും മറികടക്കാനും ഇത് സഹായകരമാണ്.
അത്തരത്തിൽ നമ്മുടെ തൊലിപ്പുറത്ത് ഉണ്ടാകുന്ന ചുണങ്ങിനെ എളുപ്പം നീക്കം ചെയ്യുന്നതിന് ആര്യവേപ്പ് ഉപയോഗിച്ചിട്ടുള്ള ഒരു ഹോം റെമഡിയാണ് ഇതിൽ കാണുന്നത്. ഇത് നമ്മുടെ ചുണങ്ങുള്ള ഭാഗങ്ങളിൽ അപ്ലൈ ചെയ്യുന്നതു വഴി വളരെ പെട്ടെന്ന് തന്നെ ചുണങ്ങ് അപ്രത്യക്ഷമാകുന്നു. കൂടാതെ സ്വകാര്യ ഭാഗങ്ങളിലെ കറുപ്പ് നീക്കുന്നതിനും ഇത് ഉത്തമമാണ്. തുടർന്ന് വീഡിയോ കാണുക.