മുടിയിഴകളെ കറുപ്പിക്കാൻ ഇനി ഈയൊരു ഇല മതി. ഇതിന്റെ ഗുണങ്ങൾ ആരും കാണാതെ പോകല്ലേ…| Natural remedies for hair greying

Natural remedies for hair greying : നമ്മുടെ ചുറ്റുപാടും ധാരാളം ഔഷധസസ്യങ്ങൾ ഉണ്ട്. അവയിൽ തന്നെ ഓരോ സസ്യത്തിനും പലതരത്തിലുള്ള ഗുണങ്ങളാണ് ഉള്ളത്. അതിൽ ഏറെ ഔഷധഗുണമുള്ള ഒരു ഔഷധസസ്യമാണ് പനിക്കൂർക്ക. ഞവര കഞ്ഞിക്കുറുക്ക എന്നിങ്ങനെ ഒട്ടനവധി മറ്റു പേരുകളിലും ഇത് അറിയപ്പെടുന്നു. കുട്ടികൾക്കും മുതിർന്നവർക്കും ഇത് ഒരുപോലെ തന്നെ ഉപയോഗിക്കാൻ സാധിക്കുന്ന ഒരു ഔഷധസസ്യമാണ്.

അതുപോലെ തന്നെ ഇത് മണ്ണിനോട് ചേർന്ന് പടർന്നു വളരുന്ന ഒരു ഔഷധസസ്യം കൂടിയാണ്. ഇത് കൂടുതലായും ഉപയോഗിക്കുന്നത് നമ്മുടെ ശരീരത്തിലേക്ക് കയറിക്കൂടുന്ന പനി ചുമ കഫക്കെട്ട് ജലദോഷം എന്നിങ്ങനെയുള്ള രോഗങ്ങളെ തടുത്തു നിർത്തുന്നതിനാണ്. അതോടൊപ്പം തന്നെ ഇതിന്റെ ഉപയോഗം വഴി നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധശേഷിയെ ഉണർത്താനും സാധിക്കുന്നു.

കൂടാതെ കുട്ടികളിലെ വിരശല്യത്തെ മറികടക്കാൻ ഇത് ഉപയോഗപ്രദമാണ്. അതുപോലെ തന്നെ ദഹനസംബന്ധമായിട്ടുള്ള പ്രശ്നങ്ങളെ മറികടക്കാനും ദഹനം സുഖകരമാക്കാനും ഇതിന്റെ നീര് അത്യുത്തമമാണ്. മൂക്കടപ്പിൽ നിന്ന് മോചനം പ്രാപിക്കുന്നതിന് വേണ്ടി ചെറിയ കുട്ടികളിൽ ഇതിന്റെ ഇല വാട്ടി നെറുകയിൽ ഇടുന്ന ശീലവും പണ്ടുകാലം മുതലേ ഉണ്ട്. കൂടാതെ മുടി സംരക്ഷണത്തിനും ഇത് ഉപയോഗിക്കുന്നു.

അത്തരത്തിൽ മുടികൾ നേരിടുന്ന അകാലനരയെ മറികടക്കുന്നതിന് വേണ്ടിയുള്ള പനിക്കൂർക്ക ഉപയോഗിച്ചിട്ടുള്ള ഒരു ഹോം ഡൈയാണ് ഇതിൽ കാണുന്നത്. പനിക്കൂർക്ക മുടിയിൽ അപ്ലൈ ചെയ്യുന്നത് വഴി മുടികൊഴിച്ചിൽ നീങ്ങുകയും മുടികൾ ഇടതൂർന്ന് വളരുകയും അതോടൊപ്പം തന്നെ മുടിയെ കറുപ്പിക്കാനും സാധിക്കും. ഇതിൽ പനി കൂർക്കയോടൊപ്പം കരിഞ്ചീരകം ആണ് ഉപയോഗിക്കുന്നത്. തുടർന്ന് വീഡിയോ കാണുക.