തേങ്ങാപ്പാൽ എടുത്തു കഴിഞ്ഞാൽ പിന്നീട് പീര കളയല്ലേ… ഗുണമുണ്ട് ഇത് ഇങ്ങനെയും ചെയ്യാം…

വീട്ടിൽ എല്ലാവരും തേങ്ങ ഉപയോഗിക്കാറുണ്ട്. നാളികേരം ഉപയോഗിച്ച് കഴിഞ്ഞാൽ പലപ്പോഴും പീര കളിയൊക്കെയാണ് പതിവ്. എന്നാൽ ഇനി ഇത് വെറുതെ കളയേണ്ട ഇത് ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒരു കാര്യമാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ നിങ്ങൾക്ക് വീട്ടിൽ ചെയ്യാവുന്ന ഒന്നാണിത്. എന്നാൽ ഇത് ഉപയോഗിച്ച് നല്ല കിടിലൻ നാലുമണി പലഹാരം തന്നെ ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നതാണ്. 99% ആളുകളും കളയുന്ന ഒന്നാണ് ഇത്. ചിലര് തോരൻ എടുക്കാറുണ്ട്. ഇപ്പോൾ അതൊന്നും വേണ്ട വീഡിയോ കണ്ടു കഴിഞ്ഞാൽ എന്തായാലും ഇത് ഉറപ്പായും ട്രൈ ചെയ്യും.

തേങ്ങ പാല് എടുത്തു കഴിഞ്ഞാൽ അതിന്റെ പീര എടുക്കട്ടെ. ഒരു മുറി തേങ്ങയുടെ പീര ഉണ്ടായാൽ മതി. ആവശ്യമുള്ള ശർക്കര എടുത്തിട്ട് പിന്നീട് വെള്ളത്തിൽ ഒന്ന് ഉരുക്കി എടുക്കുക. വെള്ളത്തിലെ ഉരുക്കിയ ശേഷം ഇതിൽ കല്ല് ഉണ്ടാകും. ഇത് ഒന്ന് അരിച്ചു കളയേണ്ടതാണ്. ഇത് ഇങ്ങനെ ചെയ്തില്ലെങ്കിൽ ഉണ്ടാക്കുന്ന പലഹാരത്തിൽ കല്ല് കടിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് അരിച്ചെടുക്കുക പിന്നീട് വീണ്ടും ആ പേനിലേക്ക് തന്നെ ഇട്ട കുറച്ച് ഏലക്കായ് കൂടി ഇട്ടുകൊടുക്കുക.

ഇതിലേക്ക് പിന്നീട് തേങ്ങാപ്പീര ഇട്ട് കൊടുത്ത ശേഷം ഇതിലേക്ക് കുറച്ച് വെള്ളം കൂടി ചേർത്ത് കൊടുക്കാം. പിന്നീട് ഇത് വേവിച്ച് എടുക്കേണ്ടതാണ്. ഇത് നല്ല ചൂടിൽ ആയിട്ട് നന്നായി തിളപ്പിച്ചെടുക്കുക. ഇതിന്റെ വെള്ളം പോയി നന്നായി വേവിച്ച് എടുക്കുക. പിന്നീട് ഇതു മാറ്റി വെക്കുക. പിന്നീട് ഇത് തണുത്ത ശേഷം ചെയ്യാവുന്നതാണ്. പിന്നീട് ഏഴെട്ട് സ്പൂൺ ഗോതമ്പുമാവ് അല്ലെങ്കിൽ മൈദ പൊടി എടുക്കുക.

ഇതിലേക്ക് ഒരു നുള്ള് മഞ്ഞൾപ്പൊടി അതുപോലെതന്നെ ഒരു നുള്ള് ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്ത് എടുക്കുക. പഴംപൊരി മാവ് പരുവത്തിൽ എടുക്കുക. ഇത് ഉണ്ടാക്കിയെടുക്കുന്നത് സുഖിയനാണ്. വളരെ എളുപ്പത്തിൽ തന്നെ ഇത് വീട്ടിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒരു കിടിലം നാലുമണി പലഹാരമാണ്. ഇനി എല്ലാവരും ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Grandmother Tips