നിരവധി ആരോഗ്യ ഗുണങ്ങൾ സപ്പോട്ടയിൽ അടങ്ങിയിട്ടുണ്ട്. നമ്മുടെ ശരീരത്തിന് വളരെയേറെ ഗുണം ചെയ്യുന്ന നിരവധി പഴവർഗ്ഗങ്ങൾ നമ്മുടെ ചുറ്റിലും കാണാൻ കഴിയും. ഓരോന്നിനും നിരവധി ആരോഗ്യഗുണങ്ങളാണ് കാണാൻ കഴിയുക. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. സപ്പോട്ട അല്ലെങ്കിൽ ചിക്കു ഇതിന്റെ ഗുണങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം. ചിക്കു എന്ന് ഓമന പേരിൽ അറിയപ്പെടുന്ന പഴമാണ് സപ്പോട്ട.
ഉഷ്ണ മേഖലയിൽ കാണുന്ന നിത്യഹരിതമരമായ സപ്പോട്ടയുടെ പഴം മാങ്ങാ ചക്ക വാഴപ്പഴം എന്നിവ പോലെ തന്നെ വളരെ പോഷകസമ്പുഷ്ടവും ഊർജ്ജദായകമാണ്. വളരെ പെട്ടെന്ന് ദഹിക്കുന്നതാണ് ഇതിന്റെ മധുരമുള്ള ഉൾഭാഗം. ഇതിൽ അടങ്ങിയിട്ടുള്ള ഗ്ലൂക്കോസ് അംശം ശരീരത്തിലെ ഊർജ്ജവും ഉന്മേഷവും നൽകുന്നതാണ്. വൈറ്റമിന് ദാത്തുക്കൾ ടാനിൻ എന്നിവ കൊണ്ട് സമ്പുഷ്ടമാണ് സപ്പോട്ട. വളരെ മധുരമുള്ള കാമ്പ് ആയതിനാൽ മിൽക്ക് ഷൈക്കുകളിൽ സ്ഥിരമായി ഇത് ഉപയോഗിക്കുന്നുണ്ട്.
ശരീരത്തിന് ഊർജം നൽകുന്ന ഗ്ളൂക്കോസ് അംശം കൂടുതലായി അടങ്ങിയ പഴമാണ് സപ്പോട്ട. കായിക മേഖലയിലുള്ളവർക്ക് കൂടുതൽ ഊർജ്ജം ആവശ്യമായതിനൽ ഇവർ കൂടുതൽ സപ്പോട്ട കഴിക്കുന്നത് വളരെ നല്ലതാണ്. അണുബാധ അതുപോലെ വീക്കങ്ങളും തടയാൻ കഴിയുന്ന ഔഷധമായ ടാനിൻ അടങ്ങിയ പഴമാണ് സപ്പോട്ട. ശരീരത്തിന് അകത്തു ദഹന പ്രക്രിയ വളരെ എളുപ്പമാക്കുന്നതുവഴി ആമാശയത്തിലെയും അതുപോലെതന്നെ അന്ന നാളത്തിലെയും ചെറുകുടലിലെയും വീക്കങ്ങളും മറ്റ് അസ്വസ്ഥകളും മാറ്റിയെടുക്കാൻ സപ്പോട്ടക്ക് കഴിയുന്നതാണ്.
അതുകൊണ്ടുതന്നെ ഉദര സംബന്ധമായ പല പ്രശ്നങ്ങളും വേദനകളും പരിഹരിക്കാൻ ഇത് വളരെ നല്ലതാണ്. ചില ക്യാൻസറുകൾ തടയാനും ഈ സപ്പോട്ടക്ക് കഴിവുണ്ട്. ഇതിൽ അടങ്ങിയിട്ടുള്ള ആന്റി ഓക്സഡെന്റുകളും ഫൈബർ പോഷകങ്ങളും എല്ലാം തന്നെ ക്യാൻസർ പ്രതിരോധിക്കാൻ സഹായിക്കുന്നുണ്ട്. ശ്വാസകോശത്തിലെയും മോണയിലെയും ക്യാൻസർ തടുക്കാൻ സപ്പോട്ടയിലെ വൈറ്റമിൻ എ സഹായിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : MALAYALAM TASTY WORLD