എല്ലാവർക്കും പ്രിയമുള്ള ഒന്നാണ് ചക്ക. സീസൺ ആയാൽ പിന്നെ ചക്ക ഉപ്പേരി ആയിരിക്കും ഒരുവിധം എല്ലാവരുടെയും വീട്ടിലും. ചക്ക പോലെ തന്നെ എല്ലാവർക്കും വളരെയേറെ പ്രിയപ്പെട്ടതാണ് ചക്കക്കുരു. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് എല്ലാവർക്കും ഉപകാരപ്പെടുന്ന ഒരു കാര്യമാണ്. പ്രത്യേകിച്ച് കേരളത്തിൽ പുറത്ത് താമസിക്കുന്നവർക്ക് വളരെയേറെ ഉപകാരപ്പെടുന്ന ഒന്നാണ് ഇത്. ചക്കക്കുരു വളരെ വ്യത്യസ്തമായ നാല് രീതിയിൽ എങ്ങനെ സ്റ്റോർ ചെയ്തു സൂക്ഷിക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മൾ നാട്ടിൽ നിന്ന് വരുന്ന സമയത്ത് ഒരു ചക്കക്കുരു ഈ രീതിയിൽ സ്റ്റോർ ചെയ്തു വെക്കാവുന്നതാണ്.
ഒരു വർഷം വരെ യാതൊരു കേടു കൂടാതെ ഉപയോഗിക്കാൻ സാധിക്കുന്നതാണ്. ഇത്തരത്തിൽ സ്റ്റോർ ചെയ്തു വയ്ക്കുന്ന ചക്കക്കുരു ഉപയോഗിച്ച് ഏത് വിഭവം വേണമെങ്കിലും തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. ഇതിന്റെ രുചിക്ക് യാതൊരു വ്യത്യാസമുണ്ടാകില്ല. ചക്കക്കുരു മാങ്ങ ഉപയോഗിച്ച് ആ കറി. അതുപോലെതന്നെ അവിയലിന് വേണമെങ്കിലും ഈ ഒരു ചക്കക്കുരു ഉപയോഗിക്കാവുന്നതാണ്. അതുപോലെതന്നെ ചക്കക്കുരു പ്രഥമൻ അതു പോലെ ചക്കക്കുരു ഉപയോഗിച്ചുള്ള കട്ട്ലൈറ്റ് എന്ന് വേണ്ട എല്ലാ കാര്യവും ചക്കക്കുരു ഉപയോഗിച്ചിട്ട് തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. എങ്ങനെയാണ് ഈ വ്യത്യസ്തമായ രീതിയിൽ ചക്കക്കുരു ഒരു വർഷം വരെ സൂക്ഷിക്കാൻ സാധിക്കും എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ആദ്യം തന്നെ ചക്കക്കുരു കട്ടു ചെയ്തെടുക്കുമ്പോൾ ചെറിയ നനവ് ഉണ്ടാകുമെങ്കിലും ഇത് നന്നായി ഉണക്കി എടുക്കേണ്ടതാണ്. ഒരിക്കലും ഇത് വെയിലത്ത് വെച്ച് ഉണക്കിയെടുക്കരുത്. വെറുതെ വീടിനുള്ളിൽ ന്യൂസ് പേപ്പറിൽ ഇട്ട് നല്ലതുപോലെ ഉണക്കിയെടുക്കാവുന്നതാണ്. എപ്പോഴും ചക്കക്കുരു ഉണക്കി എടുത്ത ശേഷം മാത്രമേ സ്റ്റോർ ചെയ്യാൻ പാടുള്ളൂ. ഇല്ലെങ്കിൽ ചക്കക്കുരു പെട്ടെന്ന് പൂപ്പൽ വന്നു കേടുവരുന്നതാണ്. ആദ്യത്തേരീതിയിൽ എങ്ങനെ സ്റ്റോർ ചെയ്യാം എന്നാണ് ഇവിടെ പറയുന്നത്. ഇതിനായി മുറിഞ്ഞ ചക്ക കുരുകൾ എല്ലാം മാറ്റി എടുക്കേണ്ടതാണ്.
കേടുവന്ന ചക്കക്കുരു മാറ്റി വെക്കുക. പിന്നീട് പോളിതീൻ കവറിലേക്ക് നല്ല ചക്ക കുരു ഇട്ടുകൊടുക്കുക. പിന്നീട് ചെറിയ രീതിയിൽ കിഴി കെട്ടിയെടുക്കുക. എല്ലാ ചക്കക്കുരുവും ഒരുമിച്ച് അല്ല കിഴി കെട്ടിയെടുക്കുക. കുറേശ്ശെയായി പലതരത്തിലുള്ള പോളിതീൻ കവറിലിട്ട് ചെറിയ കിഴികളാക്കി കെട്ടി എടുക്കാവുന്നതാണ്. നല്ലതുപോലെ ടൈറ്റ് ആയി തന്നെ കെട്ടിയെടുക്കുക. ഈ യൊരു രീതിയിൽ കെട്ടിയെടുക്കാവുന്നതാണ്. ഇത് പിന്നീട് മൺകലത്തിലാണ് സ്റ്റോർ ചെയ്യുന്നത്. ഇത് എല്ലാ വീട്ടിലും ഉപയോഗിച്ച് പഴക്കം വന്നിട്ടുള്ള മണ് കലങ്ങൾ ഉണ്ടാകും ഇതിനുള്ളിൽ ചക്ക കുരുവച് ശേഷം അടച്ച സ്റ്റോർ ചെയ്യാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Resmees Curry World