വൻ കുടലിൽ ഉണ്ടാവുന്ന ക്യാൻസർ ഈ ലക്ഷണങ്ങൾ ശ്രദ്ധിച്ചാൽ ഈ രോഗം ജീവിതത്തിൽ വരില്ല…

ക്യാൻസർ പലരീതിയിലും പലതരത്തിലും മനുഷ്യനെ കാർന്നുതിന്നുന്ന ഒരു അപകടകരമായ അസുഖമായി മാറിക്കഴിഞ്ഞു. പണ്ടുകാലത്ത് ഇത്തരം പ്രശ്നങ്ങൾ മൂലം ഉണ്ടാകുന്ന മരണങ്ങൾ വളരെ കുറവായിരുന്നു. എന്നൽ ഇന്നത്തെ കാലത്ത് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ചെറുപ്പക്കാരിൽ പോലും കണ്ടുവരുന്ന അവസ്ഥയാണ്. കോളേനോസ്കോപ്പി പോലുള്ള ആധുനിക ഡയഗ്നോസ്റ്റിക് സംവിധാനങ്ങളിലൂടെ വൻകുടലിൽ ക്യാൻസർ ബാധ കണ്ടെത്തുന്ന രോഗികളുടെ എണ്ണം കൂടിവരികയാണ്. എന്താണ് കോളാൻ കാൻസർ അഥവാ വൻ കുടലിൽ ക്യാൻസറിന് ഉണ്ടാകുന്ന പ്രധാന കാരണം.

കാൻസർ ബാധിച്ച ഭാഗം ഓപ്പറേഷനിലൂടെ എടുത്ത് കളഞ്ഞു ശേഷം റേഡിയേഷൻ കീമൊ തെറാപ്പി എല്ലാം ചെയ്തിട്ടും വീണ്ടും വരാനുള്ള കാരണം എന്താണ്. ഇത്തരത്തിലുള്ള ക്യാൻസർ തടയാൻ സാധിക്കുമോ. ഒരിക്കൽ വന്നവർക്ക് വീണ്ടും വരാതിരിക്കാൻ എന്താണ് ചെയ്യേണ്ടത്. കുടുംബപരമായി കോളൻ ക്യാൻസർ സാധ്യത ഉള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണ്. തുടങ്ങിയ ഇത്തരത്തിലുള്ള ക്യാൻസർ തടയാനും ചികിത്സിക്കാനും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണ് തുടങ്ങി കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യം തന്നെ ഇത് ഏത് ഭാഗമാണ് എന്ന് നോക്കാം.

അന്നനാളമുണ്ട് അത് കഴിഞ്ഞാൽ ആമാശയുണ്ട് അത് കഴിഞ്ഞാൽ ചെറുകുടലാണ് പിന്നീട് വരുന്ന ഭാഗമാണ് വൻ കുടൽ പറയുന്നത്. ഇതിന്റെ തന്നെ രണ്ട് ഭാഗമാണ് കോളൻ അതുപോലെതന്നെ റെക്റ്റം. ഇതിൽ കോളേൻ റെക്റ്റം തുടങ്ങിയ ഭാഗങ്ങളിൽ ഉണ്ടാകുന്ന ക്യാൻസറാണ് വൻ കുടൽ ക്യാൻസർ എന്ന് പറയുന്നത്. ഇവിടെ ക്യാൻസർ ഉണ്ടാകാനുള്ള സാധ്യത എന്താണ്. എന്തെല്ലാം ഇതിനു കാരണമാകുന്നത്. ലക്ഷണങ്ങൾ എന്തെല്ലാമാണ് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. ഇതിന്റെ പ്രധാന ലക്ഷണങ്ങൾ എന്ന് പറയുന്നത്.

ബ്ലഡ്‌ വരിക അതുപോലെതന്നെ കോസ്റ്റപെഷൻ മല പൊകാനായി തടസ്സം ഉണ്ടാക്കുക. മലത്തിൽ ബ്ലഡ്‌ കാണുക ഇതെല്ലാം ആണ് ഇവിടെ സാധാരണയായി കാണുന്ന ലക്ഷണങ്ങൾ. എപ്പോഴും പൈൽസും ഇതും തമ്മിലാണ് പലപ്പോഴും തെറ്റിദ്ധരിക്കപ്പെടാറുണ്ട്. പെട്ടെന്ന് ശരീരത്തിൽ ഭാരക്കുറവ് ഉണ്ടാവുക. കാൻസറിന്റെ ലക്ഷണങ്ങളായി വിശപ്പ് കുറയുക അതുപോലെതന്നെ വെയിറ്റ് ലോസ് ഉണ്ടാവുക. ശർദ്ദിക്കാൻ വരിക തുടങ്ങിയ ലക്ഷണങ്ങളും കാണിക്കാറുണ്ട്. പ്രത്യേകിച്ച് 45 വയസ്സ് 50 വയസ്സ് കഴിഞ്ഞ ശേഷം ഇത്തരത്തിലുള്ള ബുദ്ധിമുട്ട് കാണുന്നുണ്ടെങ്കിൽ ഉറപ്പായും ഇത്തരം പ്രശ്നങ്ങൾ ഉണ്ടോ എന്ന് സംശയിക്കേണ്ട കാര്യമാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Baiju’s Vlogs