നമ്മുടെ ശരീരത്തിലെ കഴുത്തിന് താഴെയായി കാണുന്ന ഒരു ഗ്രന്ഥിയാണ് തൈറോയ്ഡ് ഗ്രന്ഥി. ബട്ടർഫ്ലൈ ഷേപ്പിൽ കാണുന്ന ഈ ഗ്രന്ഥി പലതരത്തിലുള്ള പ്രവർത്തനങ്ങളാണ് കാഴ്ചവയ്ക്കുന്നത്. നമ്മുടെ ദൈനംദിന ജീവിതത്തിന് ആവശ്യമായിട്ടുള്ള ഊർജ്ജം നൽകുക എന്ന പ്രധാന ധർമ്മമാണ് ഇത് പ്രവർത്തിക്കുന്നത്. അതോടൊപ്പം തന്നെ നമ്മുടെ ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതും ദഹനത്തെ ഉത്തേജിപ്പിക്കുന്നതും എന്നിങ്ങനെ തുടങ്ങി.
ഒട്ടനവധി മറ്റു പ്രവർത്തനങ്ങളും ഇത് കാഴ്ചവയ്ക്കുന്നു. ഈ തൈറോയ്ഡ് പ്രധാനമായും രണ്ടുവിധത്തിലാണ് ഹോർമോണുകളെ പ്രൊഡ്യൂസ് ചെയ്യുന്നത്. ടി ത്രീ ടി ഫോർ എന്നിങ്ങനെയുള്ള ഹോർമോണുകൾ ആണ് ഇത്. അതുപോലെ തന്നെ പിറ്റ്യൂറ്ററി ഗ്രന്ഥി പ്രൊഡ്യൂസ് ചെയ്യുന്ന തൈറോയ്ഡ് സ്റ്റിമുലേറ്റിംഗ് ഹോർമോണും ഉണ്ട്. ഇത്തരത്തിലുള്ള തൈറോയ്ഡ് ഗ്രന്ഥിയെ ഇന്ന് പലതരത്തിലുള്ള രോഗങ്ങൾ പിടികൂടുകയാണ്. ഹൈപ്പർ തൈറോയ്ഡിസം.
ഹൈപ്പോതൈറോയിഡിസം തൈറോയ്ഡ് എൻലാർജ്മെന്റ് ഗോയിറ്റർ എന്നിങ്ങനെ ഒട്ടനവധി രോഗങ്ങൾ ആണ് തൈറോയ്ഡ് ഗ്രന്ഥി നേരിട്ടുകൊണ്ടിരിക്കുന്ന രോഗങ്ങൾ. ഇവയിൽ തന്നെ ഇന്നത്തെ സമൂഹത്തിൽ കുട്ടികളും മുതിർന്നവരും ഒരുപോലെ നേരിടുന്ന ഒരു പ്രശ്നമാണ് ഹൈപ്പോതൈറോയിഡിസം. തൈറോയ്ഡ് ഹോർമോണുകളിൽ ഉണ്ടാകുന്ന വേരിയേഷനുകളാണ് ഇതിന്റെ പ്രധാന കാരണം.
തൈറോയ്ഡ് ഹോർമോൺ ആയ ടി3 ടി4 ഹോർമോണുകൾ കുറയുകയും ടി എസ് എച്ച് എന്ന സ്റ്റിമുലേറ്റിംഗ് ഹോർമോൺ കൂടുകയും ചെയ്യുന്ന അവസ്ഥയാണ് ഇത്. ഇത്തരമൊരു അവസ്ഥയിൽ പലതരത്തിലുള്ള ലക്ഷണങ്ങളാണ് ശരീരത്തിൽ പ്രകടമാകുന്നത്. ശരീരഭാരം ക്രമാതീതമായി കുറയുക ശരീരത്തിൽ എപ്പോഴും ക്ഷീണം തളർച്ച എന്നിവ അനുഭവിക്കുക ഡിപ്രഷൻ അനുഭവിക്കുക എന്നിങ്ങനെയുള്ള ലക്ഷണങ്ങളാണ് ഇത് തുടക്കത്തിൽ കാണിക്കുന്നത്. തുടർന്ന് വീഡിയോ കാണുക.