സ്ട്രോക്ക് ശരീരം നേരത്തെ കാണിക്കുന്ന ലക്ഷണങ്ങൾ… ഈ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക…|Signs of Stroke

ജീവിതശൈലി അസുഖങ്ങൾ വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകാറുണ്ട്. ചില അസുഖങ്ങൾ കുടുംബത്തിൽ സന്തോഷം തന്നെ ഇല്ലാതാക്കാൻ കാരണമാകുന്നു. ഇത്തരത്തിൽ വലിയ രീതിയിൽ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഒന്നാണ് മസ്തിഷ്ക ആഘാതം. ഹൃദ്രോഗം പോലെ തന്നെ ജീവന് ഭീഷണിയാകുന്ന ഒരു രോഗമാണ് ഇത്. എന്നാൽ ഇന്നത്തെ കാലത്ത് ചെറുപ്പക്കാരിലും ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്. ഇതും ഒരു ജീവിതശൈലി രോഗത്തിന്റെ ഭാഗമായി കാണാവുന്നതാണ്.

മസ്തിഷ്ക ആഘാതം എന്ന് പറയുന്നത് എന്താണ്. ഹൃദ്രോഗം അല്ലെങ്കിൽ ഹൃദയാഘാതം എന്ന് പറയുന്നതുപോലെ തന്നെ മസ്തിഷ്കത്തിലെ കോശങ്ങളിലേക്ക് ആവശ്യത്തിനുള്ള ഓക്സിജൻ രക്തപ്രവാഹവും ഗ്ലൂക്കോസും ചെല്ലാതെ വരുമ്പോൾ ആ ഭാഗങ്ങളിൽ ഹാനി സംഭവിക്കുകയും പിന്നീട് ആ കോശങ്ങൾ നല്ല രീതിയിൽ പ്രവർത്തിക്കാതെ വരികയും ചെയ്യുന്നു. ഈ കോശങ്ങൾ പ്രവർത്തിപ്പിക്കേണ്ട മറ്റു ശരീരത്തിന് ഭാഗങ്ങൾ ശരിയായ രീതിയിൽ.

പ്രവർത്തിക്കാതെ വരികയും എന്ന അവസ്ഥയാണ് മസ്തിഷ്ക ആഘാതം. ഈ ഒരു അവസ്ഥയിൽ ശരീരത്തിലെ പല അവയവങ്ങളുടെയും പ്രവർത്തനശേഷി നഷ്ടപ്പെടുകയും. ചലനശേഷി തന്നെ നഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. മസ്‌തിഷ്ക ആഘാതം എന്ന് പറയുന്നത് ബ്രയിനിലേക്ക് ഉള്ള രക്ത ധമനികളിൽ അടവ് സംഭവിക്കുകയോ അല്ലെങ്കിൽ രക്തക്കുഴൽ പൊട്ടുകയും രക്തം ഒലിച്ചിറങ്ങുകയും ചെയ്യുന്ന രണ്ട് തരത്തിലുള്ള അവസ്ഥ ഉണ്ടാകാറുണ്ട്.

പുരുഷന്മാരിലാണ് സ്ട്രോക്ക് സാധ്യത കൂടുതലായി കാണുന്നത്. ഇതിന്റെ ലക്ഷണങ്ങൾ എന്തെല്ലാമാണ് നോക്കാം. ഒരു കൈയും ഒരു കാലും ചലിക്കാതെ വരിക മുഖത്തിന് കോടൽ ഉണ്ടാവുക. സംസാരിക്കാനുള്ള ബുദ്ധിമുട്ട് ഉണ്ടാവുക. ഓർമ്മയുടെ പ്രശ്നങ്ങൾ ഉണ്ടാവുന്നത് വാക്കുകൾ കിട്ടാതെ വരിക. അല്ലെങ്കിൽ സംസാരിക്കുന്നത് മനസ്സിലാകാതെ വരുക ഇവയെല്ലാം തന്നെ സ്ട്രോക്ക് ലക്ഷണങ്ങളാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.

Leave a Reply

Your email address will not be published. Required fields are marked *