നമ്മുടെ പരിസരപ്രദേശങ്ങളിലും ചിലപ്പോൾ നമ്മുടെ വീടുകളിലും കാണാവുന്ന ഒരു ചെറു സസ്യമാണ് പനിക്കൂർക്ക. പനിക്കൂർക്ക ചെറുതാണ് എങ്കിലും വളരെയധികം ഔഷധ മൂല്യമുള്ള ഒരു സസ്യമാണ് ഇത്. ഇതിന്റെ ആരോഗ്യ ഗുണങ്ങളെ പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. നമ്മുടെ നാട്ടിൽ എല്ലാ കാലങ്ങളിലും സാധാരണയായി വളരുന്ന ഒന്നാണ് പനിക്കൂർക്ക അല്ലെങ്കിൽ ഞവരാ. പലരും ഈ സസ്യത്തെ സർവ്വരോഗ ശമനി ഔഷധമായി കണക്കാക്കുന്നു.
അലർജി പോലുള്ള ബുദ്ധിമുട്ടുകൾക്കും വയറു സംബന്ധമായ പ്രശ്നങ്ങൾക്കും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും വളരെ നല്ല ഔഷധമാണ് ഇത്. കുട്ടികൾക്ക് സാധാരണയായി പനി ജലദോഷം എന്നിവ ഉണ്ടാകുമ്പോൾ പനിക്കൂർക്ക ഇല വാട്ടി പിഴിഞ്ഞ് തേനും ചേർത്ത് കഴിക്കാവുന്നതാണ്. ഇനി മുതിർന്നവർക്ക് ആണെങ്കിൽ വയറ്റിൽ ഗ്യാസ് ദഹനക്കേട് വയറുവേദന വയറ്റിൽ നിന്ന് പോക്ക് ഇവയെല്ലാം തുടർച്ചയായി ഉണ്ടാവുകയും.
മറ്റുമരുന്നുകൾ ഫലിക്കാതെ വരികയും ചെയ്യുന്ന സമയങ്ങളിൽ പനിക്കൂർക്കയുടെ നീരും ചെറുതേനും ചേർത്ത് മിശ്രിതം കഴിക്കുന്നത് വളരെ വേഗം ആശ്വാസം ലഭിക്കാൻ സഹായിക്കുന്നു. പ്രകൃതി നൽക്കുന്ന നല്ലൊരു ആന്റിബയോട്ടിക് കൂടിയാണ് ഇത്. പല ആയുർവേദ മരുന്നുകളിലും ഒരു പ്രധാന ഔഷധമായി ചേർക്കുന്ന ഒന്നാണ് ഇത്. കുട്ടികളുടെ വീടുകളിൽ ഇത് തീർച്ചയായും ആവശ്യമാണ്.
ഇതിന്റെ ഇലകളിൽ വിറ്റാമിൻ സിഎയും ധാരാളമായി കാണാൻ കഴിയും അതുകൊണ്ടുതന്നെ കണ്ണിന്റെ കാഴ്ച ശക്തി വർധിപ്പിക്കാൻ ഇത് സഹായിക്കുന്നു. ഇതിന്റെ നീര് ഒരു സ്പൂൺ ദിവസവും കഴിക്കുകയാണ് എങ്കിൽ സന്ധിവാതം മൂലം ഉണ്ടാകുന്ന മുട്ടുവേദന അതുപോലെതന്നെ യൂറിക്കാസിഡ് മൂലം ഉണ്ടാകുന്ന നീര് വേദന എന്നിവയും കുറയ്ക്കാൻ സഹായിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.