പ്രോസ്റ്റേറ്റ് വീക്കത്തിന്റെ യഥാർത്ഥ ലക്ഷണങ്ങളെ ആരും കാണാതെ പോകല്ലേ.

ഇന്നത്തെ കാലഘട്ടത്തിൽ ഒത്തിരി രോഗങ്ങളാണ് സ്ത്രീകളെയും പുരുഷന്മാരെയും ബാധിക്കുന്നത്. അതിൽ പുരുഷന്മാരെ മാത്രം ബാധിക്കുന്ന ഒരു രോഗാവസ്ഥയാണ് പ്രോസ്റ്റേറ്റ് വീക്കം എന്ന് പറയുന്നത്. പുരുഷന്മാരിൽ മൂത്രനാളിക്ക് അടിയിൽ കാണുന്ന ഒരു ഗ്രന്ഥിയാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥി. പുരുഷന്മാരുടെ സെമൻ ഉത്പാദിപ്പിക്കപ്പെടുന്ന ഗ്രന്ഥി കൂടിയാണ് ഇത്. ഈ ഗ്രന്ഥിയിൽ ഉണ്ടാകുന്ന വീക്കം ആണ് പ്രോസ്റ്റേറ്റ് വീക്കം എന്ന് പറയുന്നത്.

ഈയൊരു ഗ്രന്ഥി എല്ലാക്കാലത്തും വളർന്ന് വലുതായിക്കൊണ്ടിരിക്കുകയാണ് എന്നാൽ 40 കളും 50 കളും കഴിയുമ്പോൾ ഇത് കൂടുതലായി വലുതാവുകയും അതുവഴി പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാവുകയും ചെയ്യുന്നു. ഇത് മൂത്രസഞ്ചിയുടെ താഴെയാണ് കാണുന്നത് എന്നതിനാൽ തന്നെ പ്രോസ്റ്റേറ്റ് ഗ്രന്ഥിയിൽ ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ അത് നമ്മുടെ മൂത്രാശയത്തെ ബാധിക്കുന്നു.

ഇത്തരത്തിലുള്ള പ്രോസ്റ്റേറ്റ് വീക്കം ഉണ്ടാകുമ്പോൾ പ്രത്യേകിച്ച് ആ ഭാഗമായി ബന്ധപ്പെട്ട യാതൊരു തരത്തിലുള്ള കുഴപ്പവും ഉണ്ടാകുന്നില്ല. എന്നാൽ 50 കൾ കഴിയുന്ന പുരുഷന്മാർക്ക് മൂത്രമൊഴിക്കാൻ തടസ്സം ഉണ്ടാവുകയാണെങ്കിൽ അതിനെ ഇതുമായി ബന്ധപ്പെടുത്താവുന്നതാണ്. ഇത്തരത്തിൽ പ്രോസ്റ്റേറ്റ് വീക്കം ഉണ്ടാകുമ്പോൾ പലതരത്തിലാണ് അത് ലക്ഷണങ്ങൾ കാണിക്കുന്നത്. അതിൽ ആദ്യത്തേതാണ് അടിക്കടി മൂത്രമൊഴിക്കണം.

എന്നുള്ള ടെൻഡൻസി ഉണ്ടാവുക എന്നത്. അതുപോലെ തന്നെ മൂത്രമൊഴിച്ചു കഴിഞ്ഞാലും ശരിയായ വിധം തുറന്നു പോയില്ല എന്ന അവസ്ഥയും ഇതുവഴി ഉണ്ടാകുന്നു. കൂടാതെ മൂത്രമൊഴിക്കുമ്പോൾ ഉള്ള വേദന മൂത്രം സ്പ്ലിറ്റായി പോവുക അതോടൊപ്പം തന്നെ മൂത്രം ഒഴിച്ചു കഴിഞ്ഞതിനുശേഷം കൂടുതലായി സ്ട്രെയിൻ ചെയ്യേണ്ടി വരിക എന്നുള്ളതും ഇതിന്റെ ലക്ഷണമാണ്. തുടർന്ന് വീഡിയോ കാണുക.