ഓരോരുത്തരും ചോറിനൊപ്പം ഒത്തിരി വിഭവങ്ങൾ തയ്യാറാക്കി കഴിക്കാറുണ്ട്. വെജിറ്റബിളും നോൺ വെജിറ്റബിൾ ആയിട്ടുള്ള വിഭവങ്ങൾ ഓരോരുത്തരും വീട്ടിൽതയ്യാറാക്കി എടുക്കാറുണ്ട്. അത്തരത്തിൽ വളരെ പെട്ടെന്ന് തന്നെ ചോറിനൊപ്പം കഴിക്കാൻ പറ്റുന്ന ഒരു വിഭവ റെസിപ്പി ആണ് ഇതിൽ കാണുന്നത്. വളരെയധികം ടേസ്റ്റി ആയിട്ടുള്ള ഒരു തക്കാളി ചമ്മന്തി ആണ് ഇത്. കറിയില്ലാത്തപ്പോൾ നമുക്ക് രുചികരമായി ചോറ് കഴിക്കാൻ ഈ ഒരു ചമ്മന്തി മാത്രം.
മതി. സാധാരണ നാം വീട്ടിൽ ഉണ്ടാക്കുന്ന തക്കാളി ചമ്മന്തിയെക്കാൾ വളരെയധികം വ്യത്യസ്തമായിട്ടാണ് ഈ ഒരു ചമ്മന്തി ഉണ്ടാക്കിയെടുക്കുന്നത്. ഇതിനായി ഏറ്റവും ആദ്യം തക്കാളി രണ്ടായി നുറുക്കുക എന്നുള്ളതാണ്. പിന്നീട് ഒരു പാനിൽ അല്പം വെളിച്ചെണ്ണ ഒഴിച്ച് തക്കാളി എല്ലാം കമഴ്ത്തി വെച്ച് ചുട്ടെടുക്കാവുന്നതാണ്. തക്കാളി ചുട്ടെടുക്കുന്നത് പോലെ തന്നെ അല്പം വെളുത്തുള്ളിയും.
ഒരു സവാള ചെറുതായി നുറുക്കിയതും ഇതുപോലെ ചുട്ടെടുക്കേണ്ടതാണ്. ഇവ തിരിച്ചും മറിച്ചും നല്ലവണ്ണം ചുട്ടെടുത്ത് കഴിഞ്ഞാൽ പിന്നീട് അതേ പാനിൽ 4 5 വറ്റൽ മുളകും വറുത്തെടുക്കാവുന്നതാണ്. ഇവയെല്ലാം വറുത്തെടുത്തതിനുശേഷം തീ ഓഫ് ചെയ്യാവുന്നതാണ്. പിന്നീട് ഒരു ചെറിയ അമ്മിക്കല്ലിൽ സവാളയും വെളുത്തുള്ളിയും വറ്റൽ മുളകും.
നല്ലവണ്ണം ചതച്ചെടുക്കേണ്ടതാണ്. കൈകൊണ്ട് നല്ലവണ്ണം തിരുമ്മിയാലും ഇത് ചതഞ്ഞു വരുന്നതാണ്. പിന്നീട് ഇതൊരു പാത്രത്തിലേക്ക് മാറ്റിയ ചുട്ടു വച്ചിരിക്കുന്ന തക്കാളിയും ഇതുപോലെ നല്ലവണ്ണം ചതച്ചെടുക്കേണ്ടതാണ്. എല്ലാ തക്കാളിയും ചതച്ചെടുത്തതിനു ശേഷം ഈ പാത്രത്തിലേക്ക് ഇട്ടുകൊടുത്ത് അല്പം ഉപ്പും കൂടി ഇട്ട് നല്ലവണ്ണം മിക്സ് ചെയ്തെടുക്കാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക.