വെറും മൂന്ന് ചേരുവ മതി കിടിലൻ ഐറ്റം ഉണ്ടാക്കിയെടുക്കാം..!! വൈകുന്നേരം കുട്ടികൾക്ക് ആസ്വദിച്ചു കഴിക്കാം…

ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്ന റെസിപ്പി വളരെ കുറച്ച് നീ ചേരുവകൾ മാത്രം ഉപയോഗിച്ച തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ്. നല്ല ഹെൽത്തി ആയിട്ടുള്ള അതുപോലെതന്നെ നല്ല രസകരമായ ഒരു പലഹാരമാണ്. ഇത് വൈകുന്നേരത്തെ സ്നാക്സ് ആയി ഉപയോഗിക്കാവുന്നതാണ്. അതുപോലെതന്നെ ബ്രേക്ക് ഫാസ്റ്റായി കഴിക്കാവുന്നതാണ്. നല്ല രുചികര മായ ഈ റെസിപ്പി എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

ഇതിനായി ആദ്യം തന്നെ ശർക്കര ലായനി തയ്യാറാക്കേണ്ടതാണ്. 150 ml കപ്പിൽ ഒരു കപ്പ് ശർക്കര ആണ് ആവശ്യ. ഇത് ഒരു പാനിലേക്ക് ഇട്ട് കൊടുത്തശേഷം. ഇതിലേക്ക് അര കപ്പ് വെള്ളം കൂടി ഒഴിച്ചശേഷം ശർക്കര നല്ല രീതിയിൽ അലിയിച്ചെടുക്കുക. ഇങ്ങനെ ഇതിലെ മണ്ണ് പൊടിയും എല്ലാം മാറി കിട്ടാനായി ഇത് ഒന്ന് അരിച്ചെടുക്കണം. പിനീട് മാറ്റിവയ്ക്കാം. ഇനി ഇതിലേക്ക് ആവശ്യമുള്ളത് എത്ത പഴമാണ്. നല്ല പഴുത്ത ഏത്തപ്പഴം പുഴുങ്ങിയെടുക്കുക.

പിന്നീട് ഇത് മിക്സിയുടെ ജാറിലേക്ക് മുറിച്ചുകൊടുക്കുക. ഇത് നല്ല പേസ്റ്റ് രീതിയിൽ അരച്ചെടുക്കുക. ഇത് പിന്നീട് മാറ്റി വെക്കുക. പിന്നീട് ഒരു പാനിലേക്ക് രണ്ട് ടേബിൾ സ്പൂൺ നെയ് ഒഴിച്ചുകൊടുക്കുക. പിന്നീട് ഇത് ചൂടായി വരുമ്പോൾ ഇതിലേക്ക് അരച്ച് വച്ചിരിക്കുന്ന പഴം ഇതിലേക്ക് ഇട്ടുകൊടുത്ത നല്ല രീതിയിൽ തന്നെ ഇളക്കി എടുക്കുക. പിന്നീട് ഇതിലേക്ക് ശർക്കര ലായനി കൂടി ഇതിലേക്ക് ചേർത്തുകൊടുത്തത് നന്നായി മിക്സ് ചെയ്തെടുക്കുക.

പിന്നീട് ഇതിലേക്ക് വറുത്ത അരിപ്പൊടി അര കപ്പ് ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കുക. അതുപോലെതന്നെ അര ടീസ്പൂൺ ഏലക്ക പൊടി ഇതിലേക്ക് ചേർത്ത് കൊടുക്കുക. കാൽ ടീസ്പൂൺ ചുക്കുപൊടി ചേർത്ത് നന്നായി മിക്സ് ചെയ്ത് എടുക്കുന്നത്. പിന്നീട് ഇതിലേക്ക് വാഴയില ആണ് ആവശ്യം. ഇത് പരത്തി കൊടുത്ത ശേഷം ആവിയിൽ വേവിച്ചെടുക്കാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Amma Secret Recipes