എള്ള് കഴിക്കുന്ന ശീലം നല്ലതാണോ അല്ലേ. നിങ്ങൾ എള്ള് കഴിക്കുന്നവരാണ് എങ്കിൽ അത് നല്ലതാണോ എന്ന് നിങ്ങൾക്കറിയാമോ. ഇത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പണ്ടുകാലത്തെല്ലാം ആരോഗ്യം സംരക്ഷിക്കാനായി ഉപയോഗിച്ചിരുന്ന ഒന്നാണ് എള്ള്. ആയുർവേദത്തിൽ ഇത് ഒരു മരുന്നായി ഉപയോഗിച്ചുവരുന്നു. നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ചെറിയൊരു വിത്ത് നിത്യവും കഴിക്കുന്നത് വഴി നമുക്ക് ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
എള്ളുണ്ട കഴിക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല. ഇതിന്റെ ഗുണങ്ങൾ അറിഞ്ഞിട്ടില്ല എങ്കിലും വളരെ രുചികരമായ എള്ള് ഉണ്ട കണ്ടാൽ അത് കഴിക്കാത്തവരായി വളരെ കുറവ് ആളുകൾ ആയിരിക്കും. നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഇത് സഹായിക്കുന്നുണ്ട്. കൂടുതൽ സ്ത്രീകൾക്കാണെങ്കിൽ ഗുണങ്ങൾ കൂടുതലായി സഹായകരമാകുന്നത്. പല സ്ത്രീകളിലും കൂടുതലായി കണ്ടുവരുന്ന പിസ്സിഓ ഡി ആർത്തവ തകരാർ പരിഹരിക്കാൻ എള്ള് വളരെയേറെ സഹായിക്കുന്നുണ്ട്.
ഈ ക്രമം തെറ്റി വരുന്ന ആർത്തവം അമിതമായ രക്തസ്രാവം ഈ സമയത്ത് ഉണ്ടാകുന്ന വയറുവേദന എന്നിവക്ക് പരിഹാരമായി പഴമക്കാർ എള്ള് ഉപയോഗിച്ചിരുന്നു. പ്രോട്ടീൻ ധാരാളമായി അടങ്ങിയിട്ടുള്ള ഒന്നാണ് ഇത്. കൂടാതെ അയൻ ഫോസ്‌ഫെറസ് മാഗനീസ് കോപ്പർ എന്നിവ കൊണ്ട് സമൃദ്ധമാണ് ഇത്. ഇതിൽ അടങ്ങിയിട്ടുള്ള മഗ്നീഷ്യം മറ്റ് പോഷകങ്ങൾ എല്ലാം ചേർന്ന് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.
അതിനാൽ തന്നെ പ്രമേഹമുള്ളവർ ഭക്ഷണത്തിൽ ചേർക്കേണ്ട ഒന്നു കൂടിയാണ് ഇത്. അതുപോലെതന്നെ പ്രമേഹമുള്ളവർക്ക് മറ്റ് എണ്ണ കളെ അപേക്ഷിച്ചു അധികം ഭയമില്ലാതെ ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ് എള്ളെണ്ണ. അതുകൊണ്ടുതന്നെ പ്രമേഹം തുടങ്ങിയ പ്രശ്നങ്ങളുള്ളവർ ഇത് പതിവായി കഴിക്കുന്നത് വഴി പ്രമേഹം നിയന്ത്രിക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : beauty life with sabeena