സോയ ചങ്ക്സ് ഇതുപോലെ ചെയ്തിട്ടുണ്ടോ… ഇങ്ങനെയൊന്ന് ചെയ്തു നോക്കൂ… ആരായാലും കഴിച്ചു പോകും…| Soya Dry Roast

വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒരു വ്യത്യസ്തമായ റെസിപ്പിയാണ് ഇവിടെ പറയുന്നത്. സോയ വരട്ടിയെടുക്കുന്ന ടിപ്പ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ചിലർക്ക് സോയ കഴിക്കാൻ ഇഷ്ടമില്ലായിരിക്കും. ഈ രീതിയിൽ തയ്യാറാക്കുകയാണെങ്കിൽ ഇനി കഴിക്കാൻ ഇഷ്ടമില്ലാത്തവർ പോലും കഴിച്ചു പോകും. ഇതിലേക്ക് വെളുത്തുള്ളി പെരുംജീരകം എന്നിവ ചേർത്ത് തയ്യാറാക്കാവുന്ന റെസിപ്പി ആണ് ഇവിടെ പറയുന്നത്.

അതുകൊണ്ടുതന്നെ ഇതിന് പ്രത്യേക രുചിയും കാണാൻ കഴിയും. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്നതാണ്. ഇത് റെഡിയാക്കി എടുക്കാൻ എന്തെല്ലാം ആവശ്യമെന്ന് നോക്കാം. ആദ്യം തന്നെ 100 ഗ്രാം സോയ ചങ്ക്‌സ് എടുക്കുക. ഇത് ഒരു 10 മിനിറ്റ് തിളച്ച വെള്ളത്തിലേക്ക് ഇട്ട് വെക്കുക. ഒരു 10 മിനിറ്റ് കഴിയുമ്പോൾ നല്ല സോഫ്റ്റ് ആയി വരുന്നതാണ്. പിന്നീട് ഇതിൽനിന്ന് വെള്ളം നന്നായി പിഴിഞ്ഞു കളയുക ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

 

പിന്നീട് ഇതിലേക്കുള്ള മസാല റെഡി ആക്കി എടുക്കേണ്ടതാണ്. ഇതിലേക്ക് വലിയ ഒരു സവോള കനം കുറഞ്ഞ ചെറുതാക്കി അരിഞ്ഞെടുക്കുക. പിന്നീട് പച്ചമുളക് എടുക്കുക. ഇത് ചെറിയ നാലു പച്ചമുളക്ക് എടുക്കുക. പിന്നെ വെളുത്തുള്ളിയും ഇഞ്ചിയും എടുക്കുക. ഇത് നല്ല രീതിയിൽ ചതിച്ചു ചേർക്കുക. സവാള നല്ല രീതിയിൽ കനം കുറച്ച് ചേർത്തു കൊടുക്കുക. പിന്നീട് ഇതിലേക്ക് കറിവേപ്പില ചേർത്ത് കൊടുക്കുക.

അതുപോലെതന്നെ പുളിക്ക് വേണ്ടി തക്കാളി ചേർത്ത് കൊടുക്കുക. അതുപോലെതന്നെ കുറച്ച് കുരുമുളക് ചതച്ചെടുക്കുക. അതുപോലെതന്നെ പെരിഞ്ജീരകം പൊടിച്ചെടുക്കുക. ഇങ്ങനെ ചെയ്താൽ പ്രത്യേക രുചി ലഭിക്കുന്നതാണ്. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Mia kitchen

Leave a Reply

Your email address will not be published. Required fields are marked *