വളരെ എളുപ്പത്തിൽ ഒരു കിടിലൻ ഐറ്റം വീട്ടിൽ പരീക്ഷിക്കാം..!! ഇത്തിരി ഗോതമ്പുപൊടിയും ഇഡ്ഡലിത്തട്ട് മതി…| Simple cake Remady

വീട്ടിൽ ഒരു കിടിലൻ ഐറ്റം പിന്നെ നിങ്ങൾക്ക് ഉണ്ടാക്കിയെടുക്കാം. ഇനി ഇടയ്ക്കിടെ ഇത് തയ്യാറാക്കാം. കുറച്ച് ഗോതമ്പ് പൊടിയും അതുപോലെതന്നെ ഇഡലി സ്റ്റാൻന്റ് ഉണ്ടെങ്കിൽ അടിപൊളി കേക്ക് തയ്യാറാക്കാൻ സാധിക്കുന്നതാണ്. 10 15 മിനിറ്റ് കൊണ്ട് വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. ഇത് തയ്യാറാക്കാൻ അധികം സമയം എടുക്കേണ്ട ആവശ്യമില്ല. നല്ല പഞ്ഞി പോലുള്ള കേക്ക് ഇനി നിങ്ങൾക്ക് വീട്ടിൽ തയ്യാറാക്കാം.

ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ഇത്ന് ഗോതമ്പ് പൊടിയാണ് ആവശ്യമുണ്ട്. ആദ്യം തന്നെ 6 സ്പൂൺ പഞ്ചസാര ഒരു ജാറിലിട്ട് അടിച്ചെടുക്കുക. ഇങ്ങനെ പൊടിച്ചെടുത്ത പഞ്ചസാരയിലേക്ക് ഒരു മുട്ട ചേർത്ത് കൊടുക്കുക. ഇതുകൂടി അടിച്ചെടുക്കുക. പിന്നീട് ഇതിലേക്ക് വാനില എസൻസ് ചേർത്തു കൊടുക്കുക. പിന്നീട് ഇതിലേക്ക് ബേക്കിംഗ് പൗഡർ ഒരു നുള്ള് ചേർത്തു കൊടുക്കുക. പിന്നീട് ഒരു നുള്ള് ഉപ്പ് ചേർത്ത് കൊടുക്കുക.

പിന്നീട് മുക്കാൽ ഗ്ലാസ് ഗോതമ്പ് പൊടി. സൺഫ്ലവർ ഓയിൽ നാലോ അഞ്ചോ സ്പൂണ്. ഇത് മിക്സിയിൽ ഒന്ന് കറക്കിയെടുക്കുക. ഇത് കുറച്ചുകൂടി ലൂസ് വേണമെങ്കിൽ കുറച്ച് പാൽ ചേർത്തു കൊടുക്കാം. ഇങ്ങനെ അടിച്ചെടുത്താൽ എല്ലാം നല്ല രീതിയിൽ മിക്സ് ചെയ്തു കിട്ടുന്നതാണ്. പിന്നീട് coco പൗഡർ ഒരു സ്പൂൺ എടുക്കുക. ഇത് രണ്ട് സ്പൂൺ ചേർത്തു കൊടുക്കുക. പിന്നീട് ഇതിലേക്ക് കുറച്ച് ബാറ്റർ ഒഴിച്ച് നന്നായി മിക്സ് ചെയ്ത് എടുക്കുക.

പിന്നീട് ഇഡ്ഡലിത്തട്ട് എടുത്തശേഷം ഇതിലേക്ക് കുറച്ച് സൺഫ്ലവർ ഓയിൽ പുരട്ടിയ ശേഷം ഇതിലേക്ക് ഒരു സ്പൂൺ വാനില ഫ്ലേവറും ഒരു സ്പൂൺ കൊക്കോ ഫ്ലേവറും ചേർത്തു കൊടുക്കുക. ഈ രീതിയിൽ വേണം ബാറ്റർ ഒഴിച്ചു കൊടുക്കാൻ. വളരെ എളുപ്പത്തിൽ നിങ്ങൾക്ക് വീട്ടിൽ തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.