Easy Evening Snacks Malayalam : ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് റാഗി. പോഷകങ്ങൾ ധാരാളമായി അടങ്ങിയിട്ടുണ്ടെങ്കിലും ഇത് കഴിക്കുന്നത് ഒട്ടുമിക്ക ആളുകൾക്കും അത്രയ്ക്ക് ഇഷ്ടമുള്ള ഒരു കാര്യമല്ല. എന്നാൽ റാഗിയെ എല്ലാവർക്കും ഇഷ്ടമുള്ളത് ആക്കുന്ന തരത്തിൽ നമുക്ക് ഒരു പലഹാരം ഉണ്ടാക്കിയെടുക്കാവുന്നതാണ്. ഈ ഒരു റെസിപ്പി കുട്ടികളും മുതിർന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്നത് ആയിരിക്കും.
അത്തരത്തിൽ റാഗി കൊണ്ടുള്ള ഒരു ഹെൽത്തി ആയിട്ടുള്ള ലഡു ആണ് ഇതിൽ കാണുന്നത്. ഇതിനായി ഏറ്റവും ആദ്യം ആവശ്യത്തിന് റാഗിയെടുത്ത് അതിലേക്ക് അല്പം ഉപ്പ് ചേർത്ത് വെള്ളം ഒഴിച്ച് നല്ലവണ്ണം കുഴച്ചെടുക്കുകയാണ് വേണ്ടത്. ചപ്പാത്തിക്ക് കുഴക്കുന്നതിനേക്കാൾ സോഫ്റ്റ് ആയിട്ട് വേണം ഇത് കുഴച്ചെടുക്കുക. പിന്നീട് ഒരു പാൻ ചൂടാക്കി അതിലേക്ക് റാഗി പകുതിയെടുത്ത് കൈകൊണ്ട് പരത്തി കൊടുക്കേണ്ടതാണ്.
ഇത് പരത്തി കൊടുത്തതിനുശേഷം അതിനു മുകളിലേക്ക് അല്പം നെയ്യ് ഇട്ടു കൊടുക്കേണ്ടതാണ്. പിന്നീട് അതൊന്ന് മറിച്ചിട്ട് കൊടുത്ത് വീണ്ടും നെയ് പരത്തി കൊടുക്കേണ്ടതാണ്. അതിനുശേഷം ബാക്കിയുള്ള റാഗി കൂടി ഇങ്ങനെ ചെയ്തെടുക്കേണ്ടതാണ്. പിന്നീട് തൊലി കളഞ്ഞ കപ്പലണ്ടി മിക്സിയുടെ ജാറിൽ ഇട്ട് ഒന്ന് ക്രഷ് ചെയ്ത് എടുക്കേണ്ടതാണ്. അതുപോലെ തന്നെ ശർക്കരയും നല്ലവണ്ണം ഫൈനായി പൊടിച്ചെടുക്കേണ്ടതാണ്.
പിന്നീട് പാനിലിട്ട് വേവിച്ചെടുത്താ റാഗിയും ചെറിയ കഷണങ്ങളാക്കിയിട്ട് ചൂടാറിയതിനു ശേഷം മിക്സിയുടെ ജാറിൽ ഇട്ട് നല്ലവണ്ണം ഫൈൻ ആയി കൊടുക്കേണ്ടതാണ്. റാഗി പൊടിക്കുമ്പോൾ വെള്ളം നിറത്തിലുള്ള എള്ളും അതിനോടൊപ്പം ചേർത്ത് പൊടിക്കേണ്ടതാണ്. പിന്നീട് ഇവയെല്ലാം ഒരുമിച്ച് മിക്സ് ചെയ്ത് എടുക്കാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക.