ഇനി ആർക്കും ഉണ്ടാക്കാം പഞ്ഞി പോലുള്ള ഇഡ്ഡലി. ഇനിയെങ്കിലും ഇതാരും അറിയാതിരിക്കല്ലേ…| Soft idli |idli recipe

Soft idli |idli recipe : കുട്ടികളും മുതിർന്നവരും കഴിക്കാൻ ഇഷ്ടപ്പെടുന്ന ഒന്നാണ് ഇഡ്ഡലി. ആരോഗ്യത്തിനും ഏറെ ഗുണകരമാണ് ഇഡ്ഡലി. ഇഡ്ഡലി ഉണ്ടാക്കുന്നതിനുവേണ്ടി അരിയും ഉഴുന്നും എല്ലാം വെള്ളത്തിലിട്ട് കുതിർത്ത് വയ്ക്കേണ്ടതാണ്. പിന്നീട് ഇത് അരച്ചെടുത്ത് മാവ് വീർത്തു പൊന്തിയാൽ മാത്രമേ സോഫ്റ്റ് ഇഡലി നമുക്ക് ഉണ്ടാക്കാൻ സാധിക്കുകയുള്ളൂ. എങ്ങനെ തന്നെ നാം ഈ അരിയും ഉഴുന്നും കുതിർത്താലും.

പലപ്പോഴും ഇത് വീർത്ത പൊന്താതെ വരികയും ഇറ്റലി കല്ല് പോലെ ഇരിക്കുകയും ചെയ്യുന്നു. ഇത്തരം സാഹചര്യങ്ങളിൽ ഇഡലി കഴിക്കാതെ ഉപേക്ഷിക്കുകയാണ് ചെയ്യാറുള്ളത്. അതിനാൽ തന്നെ ഇന്ന് ഒട്ടുമിക്ക ആളുകളും പാക്കറ്റ് ഇഡലി മാവ് പ്രിഫർ ചെയ്യുന്നവരാണ്. എന്നാൽ പുറത്തുനിന്ന് വാങ്ങിക്കാൻ ലഭിക്കുന്ന ഇഡലി മാവ് ഉപയോഗിച്ച് ഇഡലി സോഫ്റ്റ് ആവുന്നതുപോലെ തന്നെ നമുക്ക് നമ്മുടെ വീട്ടിൽ അത് ഉണ്ടാക്കിയെടുക്കാവുന്നതാണ്.

അത്തരത്തിൽ സോഫ്റ്റ് ഇഡലി ഉണ്ടാക്കുന്നതിന് വേണ്ടിയുള്ള റെസിപ്പി ആണ് ഇതിൽ കാണുന്നത്. ഇതിനായി രണ്ട് കപ്പ് പച്ചരിക്ക് ഒരു കപ്പ് ഉഴുന്ന് എന്ന രീതിയിൽ വെള്ളത്തിൽ നാല് മണിക്കൂർ കുതിർത്തു വയ്ക്കേണ്ടതാണ്. ഇത് കുതിർത്ത് വയ്ക്കുമ്പോൾ രണ്ടും സെപ്പറേറ്റ് ആയി വയ്ക്കാൻ ശ്രദ്ധിക്കേണ്ടതാണ്.

ഈ കുതിർക്കാൻ വെച്ച ഉഴുന്നിലേക്ക് ഒരു സ്പൂൺ ഉലുവയും കൂടി ചേർക്കേണ്ടതാണ്. നാലഞ്ചു മണിക്കൂർ കഴിയുമ്പോഴേക്കും ഇത് രണ്ടും നല്ലവണ്ണം കുതിർന്നു കിട്ടും. പിന്നീട് ഉഴുന്ന് നല്ലവണ്ണം അരച്ചെടുത്തതിനു ശേഷം അരിയും അരച്ചെടുക്കേണ്ടതാണ്. ഇതിലേക്ക് സോഫ്റ്റ് കൂടുന്നതിന് വേണ്ടി ഒരു കപ്പ് ചോറും നല്ലവണ്ണം അരച്ച് ചേർക്കാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക.