സദ്യയിലെ ഒരു കേമൻ തന്നെയാണ് പുളിയിഞ്ചി. കുട്ടികളും മുതിർന്നവരും ഒരുപോലെ കഴിക്കാൻ ഇഷ്ടപ്പെടുന്ന ഒരു വിഭവമാണ് പുളിയിഞ്ചി. പുളിയും മധുരവും കലർന്ന രസമായതിനാൽ തന്നെ ഏവരും വളരെയധികം ഇത് കഴിക്കുന്നു. അത്തരത്തിൽ എല്ലാവർക്കും പ്രിയപ്പെട്ട പുളിയിഞ്ചി റെസിപ്പി ആണ് ഇതിൽ കാണുന്നത്. ഇതിനായി ഏറ്റവും ആദ്യം എടുക്കേണ്ടത് ഇഞ്ചിയാണ്.
ഇഞ്ചി അരിയുമ്പോൾ നല്ലവണ്ണം നൈസ് ആയി ചെറുതായി കൊത്തി അരിയേണ്ടതാണ്. എന്നാൽ മാത്രമേ പുളിയിഞ്ചിക്ക് അതിന്റേതായ ടേസ്റ്റ് ലഭിക്കുകയുള്ളൂ. ഇഞ്ചി നല്ലവണ്ണം കൊത്തിയരിഞ്ഞതിനുശേഷം ആവശ്യത്തിന് പുളി അല്പം ചൂടുവെള്ളത്തിൽ ഇട്ട് മിക്സ് ചെയ്തു വയ്ക്കേണ്ടതാണ്. പിന്നീട് ഒരു പാത്രം വെച്ച് അതിലേക്ക് അല്പം വെളിച്ചെണ്ണ ഒഴിച്ച് ഈ ഇഞ്ചി മൂപ്പിക്കേണ്ടതാണ്.
ഇഞ്ചി ഫ്രൈ ചെയ്തുകൊണ്ടിരിക്കുമ്പോൾ അടിപിടിക്കുന്നു എന്ന് തോന്നുകയാണെങ്കിൽ കുറച്ചു കുറച്ചായി വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കേണ്ടതാണ്. പിന്നീട് ഇത് നല്ല ബ്രൗൺ നിറമാകുന്നത് വരെ നല്ലവണ്ണം മൂപ്പിച്ചെടുക്കേണ്ടതാണ്. ബ്രൗൺ നിറമായി എന്ന് കാണുമ്പോൾ ഇതിലേക്ക് വേപ്പിലയും പച്ചമുളകും ചെറുതായി നുറുക്കിയതും ഇട്ടുകൊടുത്ത് നല്ലവണ്ണം മൂപ്പിച്ച് എടുക്കേണ്ടതാണ്.
ഇത് നല്ലവണ്ണം മൂത്ത വരുമ്പോൾ ഇതിലേക്ക് നമുക്ക് പുളി വെള്ളം ഒഴിച്ചു കൊടുക്കാവുന്നതാണ്. അരിപ്പ കൊണ്ട് അരിച്ചു വേണം പുളിവെള്ളം ഇതിലേക്ക് ഒഴിച്ചു കൊടുക്കാൻ. പിന്നീട് ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ഒരല്പം മഞ്ഞൾപ്പൊടി മഞ്ഞൾപ്പൊടിയെക്കാൾ കുറവ് മുളകുപൊടി എന്നിവ ചേർത്ത് നല്ലവണ്ണം മിക്സ് ചെയ്യേണ്ടതാണ്. അതോടൊപ്പം തന്നെ മധുരത്തിന് ആവശ്യമായ ശർക്കരയും ഈ സമയം ചേർത്തു കൊടുക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.