ഒരു കിടിലൻ റെസിപ്പിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ബ്രെഡ് ച്ചിക്കൻ ഉപയോഗിച്ച് ഒരു അടിപൊളി റെസിപ്പി ആണ് ഇവിടെ തയ്യാറാക്കുന്നത്. ഇതിനായി നാലു കഷണം ബ്രഡ് എടുത്ത് ഒരു ജാറിലേക്ക് ഇട്ടു കൊടുക്കുക. ഇത് നന്നായി ബ്ലന്റ് ചെയ്തെടുക്കുക. ഇതുപോലെ ബ്രെഡ് പൊടി ചെയ്തെടുക്കുക. കുറച്ചു പൊടി മാറ്റിവയ്ക്കുക. പിന്നീട് ബാക്കിയുള്ളത് ഒരു ബൗളിലേക്ക് ഇട്ട് കൊടുക്കുക. ഒരു ചെറിയ സവാള എടുക്കുക.
ഇത് ചെറുതാക്കി അരിഞ്ഞ ശേഷം ജാറിലേക്ക് ഇട്ടു കൊടുക്കുക. അതുപോലെ തന്നെ കുറച്ചു നാലോ അഞ്ചോ വെളുത്തുള്ളി അല്ലി ചേർത്തു കൊടുക്കുക. ഇതുകൂടി നല്ലപോലെ പേസ്റ്റ് പോലെ അടിച്ചെടുത്ത ശേഷം ഇത് പൊടിയിലേക്ക് ചേർത്തു കൊടുക്കുക. പിന്നീട് ജാറിലേക്ക് എല്ല് ഇല്ലാത്ത ചിക്കന്റെ നാലു കക്ഷണം ഇട്ടുകൊടുത്ത ശേഷം അടിച്ചെടുക്കുക. ഇതിൽ വെള്ളം ചേർത്ത് കൊടുക്കേണ്ട ആവശ്യമില്ല. അതുപോലെതന്നെ വെവിക്കുകയും വേണ്ട.
ഇത് നല്ലപോലെ പേസ്റ്റ് പോലെ അടിച്ചെടുക്കുക. പിന്നീട് ഇതുകൂടി ബൗളിലേക്ക് ഇട്ട് കൊടുക്കുക. പിന്നീട് ഇതിലേക്ക് കുറച്ച് കുരുമുളക് പൊടിച്ചത് അതുപോലെ തന്നെ കുറച്ചു ഉപ്പ് കൂടി ചേർത്തു കൊടുക്കുക. പിന്നീട് നല്ലപോലെ തിരുമ്മിയെടുക്കുക. പിന്നീട് ഇത് ചെറിയ ഉരുളയാക്കി എടുക്കുക. പിന്നീട് ഇത് കട്ലെറ്റ് പരുവത്തിലാക്കിയെടുക്കാം. പിന്നീട് ഇതെല്ലാം ഒരു പാത്രത്തിലേക്ക് മാറ്റി വെക്കുക. പിന്നീട് ഓയിൽ ഒഴിച്ച് കൊടുക്കുക.
അതിനു മുൻപായി ആദ്യ മാറ്റിവെച്ച ബ്രെഡ് പൊടിയും ഒരു കോഴിമുട്ടയും എടുക്കുക. മൈദ പൊടിയും എടുക്കുക. പിന്നീട് ഉണ്ടാക്കിവെച്ച ഒരു കട്ട് ലൈറ്റ് കഷ്ണം എടുക്കുക. ആദ്യ മുട്ടയിൽ മുക്കി എടുക്കുക. പിന്നീട് മൈത മാവിൽ മുക്കിയെടുക്കുക. പിന്നീട് വീണ്ടും മുട്ടയിൽ മുക്കിയ ശേഷം ബ്രെഡ് പൊടിയിൽ മുക്കി എടുക്കുക. പിന്നീട് ഇത് എണ്ണയിൽ ഇട്ട് എടുക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്നതാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : E&E Kitchen