നല്ല സോഫ്റ്റ് നാടൻ വട്ടയപ്പം ഇതുപോലെ ഉണ്ടാക്കൂ. ഇതാരും ഒരു കാരണവശാലും കാണാതെ പോകല്ലേ…| Vattayappam recipe malayalam

Vattayappam recipe malayalam : നാം ഓരോരുത്തരും ഏറെ ഇഷ്ടപ്പെടുന്ന ഒരു പലഹാരമാണ് വട്ടയപ്പം. മധുരമുള്ള അപ്പമായതിനാൽ തന്നെ കുട്ടികളും ഇത് കഴിക്കാൻ ഇഷ്ടപ്പെടുന്നു. ഒട്ടുമിക്ക വീടുകളിലും ഇത് ഉണ്ടാക്കുന്നത് വട്ടയപ്പം മിക്സ് വാങ്ങിച്ചിട്ടാണ്. എന്നാൽ നമ്മുടെ വീട്ടിലുള്ള പച്ചരി കുതിർത്തിട്ട് നമുക്ക് ഉണ്ടാക്കിയെടുക്കാവുന്നതാണ്. അത്തരത്തിൽ പച്ചരി കുതിർത്ത് നല്ല സോഫ്റ്റ് ആയിട്ടുള്ള വട്ടയപ്പം ഉണ്ടാക്കുന്ന റെസിപ്പി ആണ് ഇതിൽ കാണുന്നത്.

വളരെയധികം ടേസ്റ്റി ആയിട്ടുള്ള വട്ടേപ്പമാണ് ഇത്. ഈ വട്ടയപ്പം ഉണ്ടാക്കുന്നതിനുവേണ്ടി പച്ചരി നല്ലവണ്ണം 5 6 മണിക്കൂർ കുതിർക്കാൻ വയ്ക്കേണ്ടതാണ്. ഇഡ്ഡലിക്കും ദോശക്കും കുതിർക്കുന്ന പച്ചരി പോലത്തെ പച്ചരി ആയാലും വട്ടയപ്പം ഉണ്ടാക്കാൻ ഉപയോഗിക്കാവുന്നതാണ്. ഇത് നല്ലവണ്ണം കുതിർന്നു വരുമ്പോൾ അതിലെ വെള്ളം എല്ലാം ഊറ്റി ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് അതിലേക്ക് ഒരു കപ്പ് നാളികേരം കൂടി ചേർത്തു കൊടുക്കേണ്ടതാണ്.

തേങ്ങ ചേർത്ത് കൊടുത്തതിനുശേഷം അതിലേക്ക് അതേ കപ്പ് അളവിൽ ചോറ് ചേർത്തു കൊടുക്കേണ്ടതാണ്. ചോറ് ചേർക്കുമ്പോൾ നല്ല വെളുത്ത ചോറ് ചേർക്കുകയാണെങ്കിൽ നല്ല വെള്ള നിറം ഇതിനെ ലഭിക്കുന്നതാണ്. കുത്തരിയുടെ ചോറാണ് ചേർക്കുന്നതെങ്കിൽ ഇതിനു നിറവ്യത്യാസം ഉണ്ടാകും. അതോടൊപ്പം തന്നെ ആവശ്യത്തിന് പഞ്ചസാരയും ചേർക്കേണ്ടതാണ്.

വട്ടയപ്പം നല്ല മധുരമുള്ളതിനാൽ തന്നെ മധുരം എപ്പോഴും മുന്നിട്ട് ഇതിൽ നിൽക്കേണ്ടതാണ്. അതോടൊപ്പം തന്നെ ഇൻസ്റ്റന്റ് ഈസ്റ്റാണ് ചേർക്കുന്നതെങ്കിൽ കാൽ ടീസ്പൂൺ അല്ല സാധാരണ ഈസ്റ്റാണ് ചേർക്കുന്നതെങ്കിൽ ഒരു സ്പൂൺ അല്പം പഞ്ചസാര വെള്ളത്തിൽ കലക്കി ഇട്ട് കൊടുക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.