കയ്യിൽ പാലുണ്ടോ എങ്കിൽ അരമണിക്കൂറിനുള്ളിൽ കട്ട തൈര് ഉണ്ടാക്കാം. ഇനിയെങ്കിലും ഇത് അറിയാതിരിക്കല്ലേ…| Easy way to make instant curd

Easy way to make instant curd : നാമോരോരുത്തരും നമ്മുടെ വീട്ടിൽ തന്നെ തൈര് ഉണ്ടാക്കാറുണ്ട്. പാലിൽനിന്ന് ഉണ്ടാകുന്ന ഈ തൈര് ഉണ്ടാക്കുന്നത് വളരെ സിമ്പിൾ ആയിട്ടുള്ള ഒരു കാര്യമാണ്. പാൽ തിളപ്പിച്ച് അതിലേക്ക് അൽപഠ തൈര് വെച്ചാൽ അഞ്ച് എട്ടുമണിക്കൂർ ആവുമ്പോഴേക്കും തൈര് റെഡിയായി കിട്ടും. എന്നാൽ അരമണിക്കൂറിൽ പാല് തൈരാക്കാവുന്ന ഒരു കിടിലൻ റെസിപ്പി ആണ് ഇതിൽ കാണുന്നത്.

വളരെയധികം വിജയകരമായിട്ടുള്ള ഒന്നുതന്നെയാണ് ഇത്. ഇതിനായി ഏറ്റവും ആദ്യം ചെയ്യേണ്ടത് ഒരു പാക്കറ്റ് പാല് നല്ലവണ്ണം തിളപ്പിച്ചെടുക്കുകയാണ്. ഈ തിളപ്പിച്ചെടുത്ത പാൽ ഇളം ചൂടു ചൂടോടുകൂടി ഒരു പാത്രത്തിലേക്ക് മാറ്റേണ്ടതാണ്. ചൂട് അത്രകണ്ട് കുറയണമെന്നില്ല. പിന്നീട് ഒരു പാത്രത്തിൽ വെള്ളം നല്ലവണ്ണം തിളപ്പിച്ച് അത് കുക്കറിലേക്ക് ഇറക്കി വയ്ക്കുകയാണ് വേണ്ടത്.

ഈ ഇറക്കിവെച്ചിരിക്കുന്ന വെള്ളത്തിലേക്കാണ് ഇളം ചൂട് പാല് മാറ്റിവെച്ചിരിക്കുന്ന പാത്രം ഇറക്കി വയ്ക്കേണ്ടത്. പിന്നീട് ഒരു മൂടിക്കൊണ്ട് ഈ പാത്രത്തിന്റെ മുകളിൽ അടച്ചു വയ്ക്കേണ്ടതാണ്. അതിനുശേഷം കുക്കറിന്റെ മൂടി നമുക്ക് ഇടാവുന്നതാണ്. കുക്കറിന്റെ വിസിൽ ഇടാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഇങ്ങനെ ചെയ്യുമ്പോൾ ആ ചൂട് കുക്കറിനുള്ളിൽ തങ്ങി നിൽക്കുകയും പെട്ടെന്ന് തന്നെ പാല് തൈരായി മാറുകയും ചെയ്യുന്നതാണ്.

ഇങ്ങനെ ചെയ്യുകയാണെങ്കിൽ അരമണിക്കൂറിൽ തന്നെ നല്ല കട്ട തൈര് നമുക്ക് ഉണ്ടാക്കിയെടുക്കാവുന്നതാണ്. ഇത്തരത്തിലുള്ള കട്ട തൈര് ഉണ്ടാക്കുന്നതിനുവേണ്ടി ഇനി ദിവസങ്ങളോളം കാത്തിരിക്കേണ്ട ആവശ്യം വരുന്നില്ല. അരമണിക്കൂർ കഴിഞ്ഞതിനു ശേഷം കുക്കർ തുറന്നു നോക്കുകയാണെങ്കിൽ തൈര് സെറ്റായി വന്നിട്ടുണ്ടാകും. തുടർന്ന് വീഡിയോ കാണുക.