മട്ട അരിയും നാളികേരവും കൂടി ഇങ്ങനെ ഒന്ന് ചെയ്തെടുത്താൽ മതി… ബ്രേക്ക്ഫാസ്റ്റിന് ഇതു മതി..

ഒരു വ്യത്യസ്തമായ റെസിപ്പി ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ചോറ് വെക്കുന്ന മട്ടരി ആയാലും പുഴുങ്ങലരി ആരെങ്കിലും വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ഒരു കിടിലം റൈസ് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിനായി ഒരു ഗ്ലാസ് മട്ട അരി എടുക്കുക.

പിന്നീട് ഇതിലേക്ക് ഒരു നുള്ള് ഉലുവ ചേർത്ത് കൊടുക്കുക. പിന്നീട് ഇത് നന്നായി കഴുകിയെടുത്ത ശേഷം ഇത് കുക്കറിൽ വെക്കേണ്ടതുണ്ട്. ഇതിലേക്ക് പ്രത്യേകിച്ച് കറിയുടെ ആവശ്യമില്ല. ഇത് ചെയ്തെടുക്കുമ്പോൾ. ഇതാണ് ഇതിന്റെ പ്രത്യേകത. പിന്നീട് ഇതിലേക്ക് നാളികേരം ചേർത്ത് കൊടുക്കുക. ഇത് ഒരു പിടി ഇട്ടു കൊടുക്കാം. പിന്നീട് നാലു അഞ്ചു ചെറിയ ഉള്ളി നന്നായി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക.

പിന്നീട് ഇതിലേക്ക് ചെറിയ ജീരകം പൊടിച്ചത് ചേർത്തുകൊടുക്കുന്നു. പിന്നീട് കൈകൊണ്ട് നന്നായി മിക്സ് ചെയ്തെടുക്കുക. പിന്നീട് ഇതിലേക്ക് വെള്ളം ചേർത്ത് കൊടുക്കുക. പിന്നീട് ഒരു ഗ്ലാസ് അരിക്ക് രണ്ട് ഗ്ലാസ് വെള്ളം ഉപയോഗിക്കാം. കുറച്ചു ഉപ്പും കൂടി ചേർത്ത് കുക്കർ മൂടിയ ശേഷം.

നാല് വിസില് വന്നാൽ ഫ്ളെയിം ഓഫ് ആക്കുക. പിന്നീട് മുഴുവനായും ആവി പോയ ശേഷം തുറന്നാൽ മതി. ഇതിന് കറി ആവശ്യമില്ല. വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Grandmother Tips