മുട്ടക്കറി ഇതുപോലെ ചെയ്തു കഴിച്ചിട്ടുണ്ടോ… ഹോട്ടലിലേതുപോലെ തന്നെ മുട്ടക്കറി തയ്യാറാക്കാം…| Egg Roast Recipe In Malayalam

ഒരു കിടിലൻ മുട്ടക്കറി തയ്യാറാക്കാം. വ്യത്യസ്തമായ രീതിയിൽ എങ്ങനെ മുട്ട കറി തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ വീട്ടിൽ തന്നെയുള്ള എല്ലാ ചേരുവകളും ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. നമ്മൾ സാധാരണ ഹോട്ടലിൽ പോകുമ്പോൾ നമ്മൾ വിചാരിക്കും ഇത്ര രുചിയിൽ എങ്ങനെയാണ് മുട്ടകറി തയ്യാറാക്കുന്നത് എന്ന്. സവാളയും തക്കാളിയും കാണാൻ പോലും കിട്ടില്ല.

ഇത് അരച്ച് ചേർത്തിരിക്കുകയാണോ എന്ന് പോലും ചിന്തിക്കാറുണ്ട്. എല്ലാവരും പെട്ടെന്ന് തയ്യാറാക്കാവുന്നതാണ്. ആദ്യം തന്നെ ചെറിയ ജാറ് എടുക്കുക. ഇതിലേക്ക് ഒരു ചെറിയ കഷണം ഇഞ്ചി ചേർത്ത് കൊടുക്കുക. ഇവിടെ ആറ് മുട്ട ഉപയോഗിച്ചാണ് മുട്ട കറി തയ്യാറാക്കുന്നത്. കൂടാതെ പച്ചമുളക് വെളുത്തുള്ളി ചെറിയ ഉള്ളി എന്നിവ നന്നായി അരച്ചെടുക്കുക.


പിന്നീട് സ്റ്റവ് ഓൺ ചെയ്യുക. ചട്ടി ചൂടായി വരുമ്പോൾ ഇതിലേക്ക് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. പിന്നീട് ഇതിലേക്ക് കുറച്ച് കടുക് ചേർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. ഇത് നന്നായി ഇളക്കി കൊടുക്കുക.

ഈ സമയം ഇതിലേക്ക് ചതച്ചെടുത്ത വെളുത്തുള്ളി ഇഞ്ചി പച്ചമുളക് ചേർത്തു കൊടുക്കുക. പിന്നീട് ഇതിലേക്ക് ഒരു തണ്ട് വേപ്പില ചേർത്തു കൊടുക്കാം. ഇതിലേക്ക് തക്കാളി ചേർത്ത് കൊടുക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : E&E Kitchen