ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒന്നാണ് പാവക്ക. ശരീരത്തിലെ പല ആരോഗ്യപ്രശ്നങ്ങളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ പാവയ്ക്ക സഹായിക്കുന്നു. ഇന്ന് ഇവിടെ പറയുന്നത് പാവയ്ക്ക മസാല ഫ്രൈ ആണ്. പാവയ്ക്ക കഴിക്കാത്തവർക്ക് ഇത് കഴിക്കുന്നതാണ്. ഇത് വളരെ പെട്ടെന്ന് എങ്ങനെ തയ്യാറാക്കാം എന്നാണ് പങ്കുവെക്കുന്നത്. അതിനായി 300 ഗ്രാം പാവയ്ക്ക എടുക്കുക. ഇത് നന്നായി കഴുകി വൃത്തിയാക്കിയ ശേഷം വട്ടത്തിലരിഞ്ഞെടുക്കുക.
പിന്നീട് ഇതിലേക്ക് ആവശ്യമായ ചേരുവകൾ ചേർത്തു കൊടുക്കാം. ആവശ്യത്തിന് ഉപ്പ്. ഒരു ടേബിൾ സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്. കാൽ ടീസ്പൂൺ മഞ്ഞൾ പൊടി രണ്ട് ടീസ്പൂൺ മുളകുപൊടി പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് അര ടീസ്പൂൺ ഗരം മസാല പൊടിയാണ്. അര ടീസ്പൂൺ നല്ലജീരകം പൊടി ചേർക്കാം. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് ഒരു ടീസ്പൂൺ ചെറുനാരങ്ങ നീരാണ്. ഒരു ടീസ്പൂൺ വിനാഗിരി ചേർത്താൽ മതി ഇത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക.
ഇത് അരമണിക്കൂർ സമയം അടച്ചുവെക്കുക. പിന്നീട് ഇത് അടുപ്പത്തേക്ക് വയ്ക്കുക. മൂന്ന് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കുക. എണ്ണ ചൂടായി വരുമ്പോൾ നാല് തണ്ട് കറിവേപ്പിലയിട്ട് ഫ്രൈ ചെയ്തെടുക്കുക. ഇത് മാറ്റി വയ്ക്കുക. പിന്നീട് ഇതിലേക്ക് പച്ചമുളക് ഇട്ട് വറുത്തെടുക്കുക. അതു മാറ്റിവയ്ക്കുക.
പിന്നീട് മസാല പുരട്ടി വച്ചിരിക്കുന്ന പാവയ്ക്ക ഇട്ട് വറുത്തെടുക്കുക. പിന്നീട് മുളക് വറുത്തതും കറിവേപ്പില വറുത്തത് ഇതിനു മുകളിലായി ഇട്ടു കൊടുക്കാവുന്നതാണ്. ഒരുപാട് കയ്പ്പില്ലാതെ തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. എല്ലാവർക്കും വീട്ടിൽ ട്രൈ ചെയ്തു നോക്കാവുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.