സവാളയും ഉരുളക്കിഴങ്ങും ഉണ്ടോ എങ്കിൽ നാലുമണി പലഹാരം ഈസിയായി ഉണ്ടാക്കാം. ഇതാരും കാണാതിരിക്കല്ലേ.

നമ്മുടെ വീടുകളിൽ കുട്ടികൾക്കും മറ്റും നാം പലതരത്തിലുള്ള നാലുമണി പലഹാരങ്ങൾ ഉണ്ടാക്കി കൊടുക്കാറുണ്ട്. പഴംപൊരി ഉഴുന്നുവട പരിപ്പുവട എന്നിങ്ങനെയുള്ള നാലുമണി പലഹാരങ്ങൾ എല്ലാം നാം വീട്ടിൽ തന്നെ തയ്യാറാക്കാറുണ്ട്. അവയിൽ നിന്നെല്ലാം വ്യത്യസ്തമായി എളുപ്പത്തിൽ നമുക്ക് വീട്ടിൽ ഉണ്ടാക്കാൻ സാധിക്കുന്ന ഒരു നാലുമണി പലഹാരം ആണ് ഇതിൽ കാണുന്നത്.

സ്കൂൾ വിട്ടു വരുന്ന കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടുന്ന ഒരു നാലുമണി പലഹാരം തന്നെയാണ് ഇത്. ഇത് തയ്യാറാക്കി എടുക്കുന്നതിനെ നമ്മുടെ വീട്ടിലുള്ള ചില സാധനങ്ങൾ മാത്രം മതി. അത്തരത്തിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന നാലുമണി പലഹാരത്തിന്റെ റെസിപ്പി ആണ് ഇതിൽ കാണുന്നത്. ഏറ്റവുമാദ്യം ആവശ്യം വരുന്നത് രണ്ടു ഉരുളക്കിഴങ്ങും രണ്ടു സവാളയും ആണ്.

ഈ ഉരുളക്കിഴങ്ങ് കൊണ്ടും സവാള കൊണ്ടും ഒരു പ്ലേറ്റ് നിറയെ നാലുമണി പലഹാരം നമുക്ക് തയ്യാറാക്കി എടുക്കാവുന്നതാണ്. ഇതിനായി ഉരുളക്കിഴങ്ങ് നല്ലവണ്ണം തൊലി കളഞ്ഞ് വളരെ കനം കുറഞ്ഞ് ഗ്രേറ്റ് ചെയ്ത് എടുക്കേണ്ടതാണ്. കനം കുറഞ്ഞ ഗ്രേറ്റ് ചെയ്തെടുക്കുന്നത് പോലെ തന്നെ സവാളയും കനം കുറഞ്ഞ് ഗ്രേറ്റ് എടുക്കേണ്ടതാണ്.

പിന്നീട് ഇത് രണ്ടും ഒരു പാത്രത്തിലേക്ക് ഇട്ട് അതിലേക്ക് അല്പം പച്ചമുളക് അരിഞ്ഞ് ചേർക്കേണ്ടതാണ്. അതോടൊപ്പം തന്നെ ഒരല്പം വേപ്പില കൂടി അരിഞ്ഞു ചേർക്കേണ്ടതാണ്. പിന്നീട് ഇതിലേക്ക് കടലമാവ് മുളകുപൊടി ഉപ്പ് മഞ്ഞൾപൊടി എന്നിവ ചേർത്തു കൊടുത്തത് നല്ലവണ്ണം കൈകൊണ്ട് കൂട്ടി തിരുമ്പാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക.