ഏതു പ്രായക്കാരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് പാലപ്പം. പ്രഭാതഭക്ഷണങ്ങളിൽ നാം ഓരോരുത്തരും കഴിക്കാനാഗ്രഹിക്കുന്ന ഒന്നുതന്നെയാണ് ഇത്. ഈ പാലപ്പം ഉണ്ടാക്കുന്നത് മിക്ക വീടുകളിലും അരി അരച്ചിട്ടാണ്. അതിനാൽ തന്നെ അരി അരക്കുന്നതിനേക്കാൾ അഞ്ചാറ് മണിക്കൂർ കുതിർക്കേണ്ട ആവശ്യം വരുന്നു. അതിനാൽ തന്നെ പാലപ്പം ഉണ്ടാക്കുക എന്നുള്ളത് വളരെയധികം സമയമെടുത്തിട്ടുള്ള കാര്യമാണ്.
എന്നാൽ അരി അരയ്ക്കാതെ തന്നെ സോഫ്റ്റ് ആയിട്ടുള്ള പാലപ്പം ഉണ്ടാക്കുന്ന ഒരു റെസിപ്പി ആണ് ഇതിൽ കാണുന്നത്. ഈയൊരു പാലപ്പം ഉണ്ടാക്കുന്നതിനു വേണ്ടി വെറും ഒരു മണിക്കൂർ തന്നെ ധാരാളം ആണ്. ഒരു മണിക്കൂർ ആവുമ്പോഴേക്കും സോപ്പ് പത പോലെ മാവ് പതഞ്ഞ് പൊന്തി വരുന്നതാണ്. അത്തരത്തിൽ അരിപ്പൊടി ഉപയോഗിച്ചിട്ടുള്ള പാലപ്പം റെസിപ്പി ആണ് ഇതിൽ കാണുന്നത്.
പാലപ്പം ഉണ്ടാക്കുന്നതിനുവേണ്ടി ഏറ്റവുമാദ്യം വറുത്ത അരിപ്പൊടി ആണ് എടുക്കേണ്ടത്. വറുത്ത അരിപ്പൊടിയിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് ഇത് കലക്കി വയ്ക്കേണ്ടതാണ്. പിന്നീട് ഒരു പാനിലേക്ക് അല്പം അരിപ്പൊടിയും വെള്ളവും ചേർത്ത് മിക്സ് ചെയ്ത് കപ്പി കാച്ചാവുന്നതാണ്.
ഇത് നല്ലവണ്ണം കുറുകി വരുമ്പോൾ ഫ്ലെയിം ഓഫ് ചെയ്തതിനുശേഷം ഒരു മിക്സിയുടെ ജാറിലേക്ക് ഇത് ഇട്ടു കൊടുക്കാവുന്നതാണ്. കപ്പി കാച്ചിയതും അതോടൊപ്പം തന്നെ വെള്ളവുമായി മിക്സ് ചെയ്ത് വെച്ച മാവും ഒരുപോലെ മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കേണ്ടതാണ്. അതോടൊപ്പം തന്നെ അല്പം നാളികേരം ചിരകിയതും ഒരു ടീസ്പൂൺ ഇൻസ്റ്റന്റ് ഈസ്റ്റും ഇട്ടുകൊടുക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.